[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജോസഫിന്റെ ഒന്നാം വാർഷികം മെഗാ സ്റ്റാറിനൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു ജോജു ജോർജ്..!

ജോജു ജോർജ് എന്ന നടന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിക്കൊടുത്ത ചിത്രമാണ് ജോസഫ്. കഴിഞ്ഞ വർഷം നവംബർ പകുതിയോടെ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ജോജു തന്നെയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം സ്വന്തം ജീവൻ ത്യജിച്ചും അവയവ മാഫിയയുടെ കളികൾ പുറത്തു കൊണ്ട് വരുന്ന ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറഞ്ഞത്. ജോസഫ് എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച ജോജു ജോർജിന് ആ കഥാപാത്രം സംസ്ഥാന അവാർഡും ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും നേടിക്കൊടുത്തു. തീയേറ്ററുകളിലും നൂറു ദിവസം പ്രദർശിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ജോസഫ്.

ഇപ്പോൾ ഈ ചിത്രത്തിന്റെ ഒന്നാം വാർഷികം ജോജു ആഘോഷിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം. കഴിഞ്ഞ ദിവസം രാത്രിയാണ് മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ചു ജോജു തന്റെ ജീവിതം മാറ്റി മറിച്ച ചിത്രത്തിന്റെ ആദ്യ വാർഷികം ആഘോഷിച്ചത്. ഇപ്പോൾ മമ്മൂട്ടിയോടൊപ്പം വൺ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ജോജു. മമ്മൂട്ടി മുഖ്യമന്ത്രി ആയി എത്തുന്ന ഈ ചിത്രത്തിൽ പാർട്ടി സെക്രട്ടറി ആയാണ് ജോജു അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മാനേജ്‌മെന്റും സ്റ്റാഫും ചേർന്നാണ് സർപ്രൈസ് ആയി ജോസഫിന്റെ ഒന്നാം വാർഷികം പ്രമാണിച്ചു കേക്ക് ഒരുക്കി മമ്മൂട്ടിക്കും ജോജുവിനും മുന്നിൽ എത്തിച്ചത്. ഏതായാലും ജോസഫിന് ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളിൽ നിന്നും ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷവാനാണ് ജോജു.

ജോസഫിന് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തിലെ നായകനായി ഒരു സൂപ്പർ ഹിറ്റ്‌ കൂടി സമ്മാനിച്ച ജോജു, കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ജോജു നിർമ്മിച്ച് നായകനായി എത്തുന്ന സനൽ കുമാർ ശശിധരൻ ചിത്രം ചോല അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. മമ്മൂട്ടിയും ജോജുവും ഒന്നിക്കുന്ന വൺ എന്ന ചിത്രം ഒരുക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.