ജോജു ജോർജ് എന്ന നടന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിക്കൊടുത്ത ചിത്രമാണ് ജോസഫ്. കഴിഞ്ഞ വർഷം നവംബർ പകുതിയോടെ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ജോജു തന്നെയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം സ്വന്തം ജീവൻ ത്യജിച്ചും അവയവ മാഫിയയുടെ കളികൾ പുറത്തു കൊണ്ട് വരുന്ന ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറഞ്ഞത്. ജോസഫ് എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച ജോജു ജോർജിന് ആ കഥാപാത്രം സംസ്ഥാന അവാർഡും ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും നേടിക്കൊടുത്തു. തീയേറ്ററുകളിലും നൂറു ദിവസം പ്രദർശിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് ജോസഫ്.
ഇപ്പോൾ ഈ ചിത്രത്തിന്റെ ഒന്നാം വാർഷികം ജോജു ആഘോഷിച്ചത് മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം. കഴിഞ്ഞ ദിവസം രാത്രിയാണ് മമ്മൂട്ടിയോടൊപ്പം കേക്ക് മുറിച്ചു ജോജു തന്റെ ജീവിതം മാറ്റി മറിച്ച ചിത്രത്തിന്റെ ആദ്യ വാർഷികം ആഘോഷിച്ചത്. ഇപ്പോൾ മമ്മൂട്ടിയോടൊപ്പം വൺ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ജോജു. മമ്മൂട്ടി മുഖ്യമന്ത്രി ആയി എത്തുന്ന ഈ ചിത്രത്തിൽ പാർട്ടി സെക്രട്ടറി ആയാണ് ജോജു അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മാനേജ്‌മെന്റും സ്റ്റാഫും ചേർന്നാണ് സർപ്രൈസ് ആയി ജോസഫിന്റെ ഒന്നാം വാർഷികം പ്രമാണിച്ചു കേക്ക് ഒരുക്കി മമ്മൂട്ടിക്കും ജോജുവിനും മുന്നിൽ എത്തിച്ചത്. ഏതായാലും ജോസഫിന് ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളിൽ നിന്നും ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷവാനാണ് ജോജു.
ജോസഫിന് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തിലെ നായകനായി ഒരു സൂപ്പർ ഹിറ്റ് കൂടി സമ്മാനിച്ച ജോജു, കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ജോജു നിർമ്മിച്ച് നായകനായി എത്തുന്ന സനൽ കുമാർ ശശിധരൻ ചിത്രം ചോല അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. മമ്മൂട്ടിയും ജോജുവും ഒന്നിക്കുന്ന വൺ എന്ന ചിത്രം ഒരുക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.