മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. മികച്ച നടനെന്ന പേരിനൊപ്പം താര പദവിയും നേടിയെടുത്ത ഈ പ്രതിഭ ഇപ്പോൾ കൈ നിറയെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. ധനുഷ് – കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജോജു ജോർജ് മികച്ച ചിത്രങ്ങൾ നമ്മുടെ മുന്നിലെത്തിച്ചിട്ടുള്ള ഒരു നിർമ്മാതാവ് കൂടിയാണ്. ഇപ്പോഴിതാ പീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഈ നടൻ. ഇതിന്റെ ലോക്കേഷനിൽ നിന്നുള്ള ജോജുവിന്റെ ഒരു സ്റ്റിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജോജു ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ഈ സ്റ്റിൽ കണ്ട ആരാധകരും സിനിമാ പ്രേമികളും അക്ഷരാർത്ഥത്തിൽ അമ്പരന്നിരിക്കുകയാണ് എന്ന് തന്നെ പറയാം. ബൈക്കിന്റെ മുൻ ചക്രം വായുവിൽ ഉയർത്തിക്കൊണ്ട് ബൈക്കിലിരിക്കുന്ന ജോജു ജോര്ജിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
ചുരുളി, നായാട്ടു, സ്റ്റാർ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോജു അഭിനയിച്ച തുടങ്ങിയ ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ഈ ചിത്രം തൊടുപുഴയിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സ്ക്രിപ്റ്റ് ഡോക്ടർസ് പിക്ചർസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജിനൊപ്പം അദിതി രവി, ലെന, സിദ്ദിഖ്, ശാലു റഹിം, ആശ ശരത്, വിജിലേഷ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സഫീർ സനൽ, രമേശ് ഗിരിജ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിബ്രാൻ ഷമീറും എഡിറ്റിംഗ് നിർവഹിക്കുന്നത് നൗഫൽ അബ്ദുല്ലയുമാണ്. ജുബൈർ മുഹമ്മദാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.