കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താര സംഘടനയായ അമ്മയുടെ എക്സികുട്ടീവ് കമ്മിറ്റി മീറ്റിങ് കൊച്ചിയിൽ വെച്ച് നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാർവതി തിരുവോത്ത് നേരത്തേ സമർപ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനും ഒക്കെയായിരുന്നു അടിയന്തിരമായി യോഗം കൂടിയത്. എന്നാൽ യോഗം കഴിഞ്ഞു പുറത്തു വന്ന അമ്മ പ്രസിഡന്റ് മോഹൻലാൽ മാധ്യമ പ്രവർത്തകരോട് കയർത്തത് ഇപ്പോൾ വലിയ വാർത്തയായി കഴിഞ്ഞിരിക്കുകയാണ്. യോഗ തീരുമാനങ്ങൾ എന്തെല്ലാമെന്ന് മാധ്യമ പ്രവർത്തകർക്ക് എഴുതി നൽകുകയായിരുന്നു ഭാരവാഹികൾ. എന്തെല്ലാം തീരുമാനങ്ങൾ എടുത്തു എന്നത് എഴുതി നൽകിയ സ്ഥിതിക്ക് താൻ സംസാരിക്കില്ല എന്ന നിലപാടിലായിരുന്നു മോഹൻലാൽ. പക്ഷെ തനിക്കു കൂടുതൽ ഒന്നും സംസാരിക്കാനില്ല എന്ന് പറഞ്ഞു മോഹൻലാൽ തന്റെ വാഹനത്തിലേക്ക് നീങ്ങിയപ്പോൾ മാധ്യമ പ്രവർത്തകർ ചുറ്റും വളഞ്ഞപ്പോഴാണ് അദ്ദേഹം അപ്രതീക്ഷിതമായി പൊട്ടി തെറിച്ചത്. സാമൂഹിക അകലം പാലിക്കുന്നത് കൊണ്ട് തന്നെ മാധ്യമ പ്രവർത്തകർ കൂട്ടം കൂടിയ സ്ഥലത്തു നിന്ന് വളരെ വേഗം മോഹൻലാൽ തന്റെ വാഹനത്തിൽ കയറി പോവുകയായിരുന്നു.
പാർവതിയുടെ രാജി സ്വീകരിച്ച അമ്മ, അംഗങ്ങളുടെ ഇഷുറൻസ് പരിരക്ഷ വർധിപ്പിക്കാനും അതുപോലെ അമ്മക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കാൻ ഒരു സിനിമ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരി വിഷയത്തിൽ, കേസിൽ ഇതുവരെ ബിനീഷിനെ പ്രതി ചേർത്തിട്ടില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിശദീകരണം തേടാൻ ആണ് കമ്മിറ്റി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാണു നടപടി ഉണ്ടാവുകയുള്ളു. അമ്മ ഭാരവാഹികളും എം എൽ എ മാരുമായ മുകേഷ്, കെ ബി ഗണേഷ് കുമാർ എന്നിവർ ബിനീഷിനു അനുകൂലമായി വാദിച്ചപ്പോൾ സിദ്ദിക്കും ബാബുരാജ്ഉം ചില വനിതാ അംഗങ്ങളും ബിനീഷിനെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ടു. പക്ഷെ വിശദീകരണം തേടാതെ സസ്‌പെൻഡ് ചെയ്യാൻ സംഘടനാ നിയമം അനുവദിക്കില്ല എന്നായിരുന്നു മുകേഷ്, ഗണേഷ് കുമാർ എന്നിവരുടെ നിലപാട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.