മലയാള സിനിമയിലെ സൂപ്പർ താരമായ മമ്മൂട്ടിക്ക് ആരാധകർ ഏറെയാണ്. ഇന്നത്തെ പുതു തലമുറയിലെ നടൻമാർ കൂടുതലും മോഹൻലാൽ- മമ്മൂട്ടി ദ്വന്ദങ്ങളെ കണ്ടു വളർന്നു പ്രചോദനം ഉൾക്കൊണ്ടു നടന്മാരായി എത്തിയതാണ്. അങ്ങനെ ഒരാൾ ആണ് ഇന്നത്തെ പ്രശസ്ത നടനും നിർമ്മാതാവുമൊക്കെയായ ജോജു ജോർജ്. ഏകദേശം ഇരുപതു വർഷം മുൻപ് താൻ മമ്മൂട്ടിയുടെ വണ്ടി തടഞ്ഞ സംഭവം ഓർത്തെടുക്കുകയാണ് ജോജു ഒരു മീഡിയ ഇന്റർവ്യൂയിൽ. പണ്ട് മിമിക്രി കളിച്ചു നടന്ന കാലത്തു ഒരു സുഹൃത്തിനെ എയർ പോർട്ടിൽ കൊണ്ട് ചെന്നാക്കാൻ പോയപ്പോൾ ജോജുവും സുഹൃത്തും കണ്ട കാഴ്ച മമ്മൂട്ടിയും ബിജു മേനോനും എയർ പോർട്ടിൽ നിന്ന് പുറത്തേക്കു വരുന്നതാണ്. അങ്ങനെ മമ്മുക്ക അവരെ കടന്നു പോകുന്ന സമയത്തു അന്നത്തെ മമ്മുക്കയുടെ പ്രശസ്ത ഡയലോഗ് ആയ ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന് ജോജു പറഞ്ഞു. മമ്മുക്ക അത് കേട്ട് പ്രത്യേകിച്ച് പ്രതികരിക്കാതെ കടന്നു പോയപ്പപ്പോൾ താൻ മമ്മൂട്ടിയെ ആണ് അനുകരിച്ചതു എന്ന് അദ്ദേഹത്തിന് മനസ്സിലാവാത്തത് കൊണ്ടാകുമോ എന്ന ധാരണ ഉണ്ടാവുകയും അവർ മമ്മൂട്ടിയുടെ കാറിനെ പിന്തുടരുകയും ചെയ്തു.
അങ്ങനെ ഒരു റെയിൽവേ ഗേറ്റിന്റെ അടുത്ത് വെച്ച് മമ്മുക്കയുടെ കാർ നിർത്തിയപ്പോൾ ജോജു ഓടിച്ചെന്നു കാറിന്റെ ചില്ലിൽ മുട്ടുകയും മമ്മുക്ക കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തിയപ്പോൾ തന്നെ ഒട്ടും അമാന്തിക്കാതെ മമ്മുക്കയെ അനുകരിക്കുകയും ചെയ്തു ജോജു. അത് കണ്ടു പൊട്ടിചിരിച്ച മമ്മുക്ക ജോജുവിന് ഹസ്തദാനവും നൽകിയാണ് വിട്ടതത്രെ. അതിനു ശേഷം പട്ടാളം എന്ന ചിത്രത്തിൽ മമ്മുക്കയോടൊപ്പം ജോജു അഭിനയിക്കുകയും ചെയ്തു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ഒക്കെ, തന്നെ മമ്മുക്ക ശുപാർശ ചെയ്ത കാര്യം ജോജു നന്ദിയോടെ ഓർത്തെടുക്കയും ചെയ്യുന്നു. മമ്മുക്കയെ കണ്ട ഒരാവേശത്തിൽ ആണ് അന്ന് അങ്ങനെ ഒക്കെ ചെയ്തത് എന്ന് ജോജു പറയുന്നു. കൂടാതെ മമ്മുക്ക അന്നും ഇന്നും എന്നും ഗ്ലാമർ ആണെന്നും ജോജു പറഞ്ഞു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.