മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ദി പ്രീസ്റ്റ് എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പ്രതിഭയാണ് ജോഫിൻ ടി ചാക്കോ. 2021 ഇൽ പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് ഈ യുവ സംവിധായകൻ. ആസിഫ് അലിയെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഇത്തവണ ജോഫിൻ ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്ക പൂർത്തിയാക്കിയതിന് ശേഷമാകും ആസിഫ് അലി ജോഫിൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. ജോഫിന്റെ ആദ്യ ചിത്രമായ ദി പ്രീസ്റ്റ് നിർമ്മിച്ച ആന്റോ ജോസഫ് തന്നെയാണ് രണ്ടാം ചിത്രവും നിർമ്മിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടി- ഭരതൻ ടീമിന്റെ കാതോട് കാതോരം റിലീസ് ആയ കാലത്തെ കഥയാണ് പറയാൻ പോകുന്നതെന്നാണ് സൂചന.
രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്കയിലെ ആക്ഷൻ രംഗങ്ങളുടെ പരിശീലനത്തിനിടെ പരിക്കേറ്റ ആസിഫ് അലി ഇപ്പോൾ വിശ്രമത്തിലാണ്. മൂന്നു മാസത്തോളം ആസിഫിന് വിശ്രമം വേണ്ടി വരുമെന്നാണ് വാർത്തകൾ പറയുന്നത്. അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, കള എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്കയിൽ 12 ഓളം ആക്ഷൻ രംഗങ്ങളാണുള്ളത്. ഗോദ, നയൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വാമിക ഗബ്ബി നായികാ വേഷം ചെയ്യുന്ന ടിക്കി ടാക്കയിൽ ലുക്മാൻ അവറാൻ, സഞ്ജന നടരാജൻ, സന്തോഷ് പ്രതാപ്, ഹരിശ്രീ അശോകൻ എന്നിവരും വേഷമിടുന്നുണ്ട്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.