രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അജയ് വാസുദേവ് ഒരുക്കിയ പുതിയ ചിത്രമാണ് ഷൈലോക്ക്, തന്റെ മൂന്നാമത്തെ ചിത്രത്തിലും അജയ് നായകനാക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടിയെ ആണ്. കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് മമ്മൂട്ടിയെ നായകനാക്കി നിർമ്മിച്ച ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനു ഉണ്ട്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. പതിവുപോലെ തന്നെ തന്റെ ചിത്രത്തിൽ പൂർണ്ണമായ വിശ്വാസം കാണിക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്. ഷൈലോക്ക് പൊളിക്കുമോ ചേട്ടാ എന്ന മമ്മൂട്ടി ആരാധകന്റെ ചോദ്യത്തിന് ജോബി ജോർജ് നൽകിയ മറുപടി ആരാധകരിൽ ആവേശം ഇരട്ടിയാക്കി കഴിഞ്ഞു.
പൊളിക്കുമോ എന്ന വാചകത്തിന്റെ യഥാർത്ഥ അർഥം ഷൈലോക്ക് ആയിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി. ഇതിനു മുൻപ് ക്രിസ്മസ് റിലീസ് ആയിരുന്ന ഷൈലോക്ക് മാമാങ്കത്തിന് വേണ്ടി തീയതി മാറ്റിയപ്പോഴും ജോബി ജോർജ് പറഞ്ഞത് ഷൈലോക്ക് തീയേറ്ററുകളിൽ എത്തുന്ന ദിവസം ആയിരിക്കും ആരാധകർക്ക് ഓണവും വിഷുവും ക്രിസ്മസും ഒക്കെ എന്നാണ്. എന്തായാലും ഒരു ഗംഭീര വിനോദ ചിത്രം തന്നെയായിരിക്കും ഷൈലോക്ക് എന്ന പ്രതീക്ഷയിൽ ആണ് മമ്മൂട്ടി ആരാധകർ. ഈ മാസം ഇരുപത്തിമൂന്നാം തീയതി ആണ് ഷൈലോക്ക് റിലീസ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടിയോടൊപ്പം രാജ് കിരൺ, മീന എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ രണ്ടു ടീസറുകളും ഇതുവരെ റിലീസ് ചെയ്ത പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.