കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ഒരു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രചരിക്കുകയായിരുന്നു. ആ പോസ്റ്റർ പറഞ്ഞത്, പ്രശസ്ത സംവിധായകൻ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ ആണെന്നും ആ ചിത്രത്തിന്റെ പേര് ചാള- നോട്ട് എ ഫിഷ് എന്നാണെന്നുമാണ്. മാത്രമല്ല, ജിസ് ജോയ് രചിച്ചു സംവിധാനം ചെയ്യാൻ പോകുന്ന ആ ചിത്രം നിർമ്മിക്കുക മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണെന്നും അതിന്റെ ഷൂട്ടിംഗ് ഉടനെ തുടങ്ങുമെന്നും പോസ്റ്ററിൽ ഉണ്ട്. ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ആ പോസ്റ്റർ വൈറലാവുകയും ചെയ്തു. എന്നാൽ അതൊരു തെറ്റായ വാർത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്.
ഇതൊരു ഇന്റർനാഷണൽ ഫേക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാർത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും പറയുന്നു. ഏതായാലും ജിസ് ജോയിയുടെ ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ജോലികളിൽ ആണ് ജിസ് ജോയ് ഇപ്പോൾ. കുഞ്ചാക്കോ ബോബൻ നായകനായ മോഹൻകുമാർ ഫാൻസ് ആയിരുന്നു ജിസ് ജോയിയുടെ തൊട്ടു മുൻപത്തെ ചിത്രം. അതിനു മുൻപ് ആസിഫ് അലി നായകനായ സൺഡേ ഹോളീഡേ, വിജയ് സൂപ്പറും പൗര്ണമിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ആസിഫ് അലി തന്നെ നായകനായ ബൈസൈക്കിൾ തീവ്സ് ആയിരുന്നു ജോസ് ജോയ് ഒരുക്കിയ ആദ്യ ചിത്രം.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.