മലയാളത്തിലെ ഹിറ്റ് മേക്കർമാരിൽ ഒരാളാണ് ഇന്ന് സംവിധായകൻ ജിസ് ജോയ്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയ് ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ്. ആസിഫ് അലി, ആന്റണി വർഗീസ്, നിമിഷാ സജയൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ ഈ വർഷത്തെ റിലീസ് ആയ മോഹൻകുമാർ ഫാൻസ് എന്ന ചിത്രവുമായി ബന്ധപെട്ടു ഒരു വലിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ജിസ് ജോയ്. ദി ക്യൂ ഓൺലൈൻ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫ് അലിയും എത്തിയിരുന്നു. ആസിഫ് അലി ചെയ്ത കഥാപാത്രം ചെയ്യുവാനായി മറ്റൊരു താരത്തെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ ആ താരം അപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ സംവിധായകൻ തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് അയാളെ വിലക്കിയത് കൊണ്ടാണ് പിന്നീട് ആസിഫിലേക്കു എത്തിയതെന്നും ജിസ് ജോയ് പറയുന്നു.
സിനിമാ ഇൻഡസ്ട്രിയിൽ ഗ്ലോറിഫൈഡ് പരിവേഷമുള്ള മാലാഖയുടെ ഇമേജുള്ള സംവിധായകനാണ് അന്ന് ആ പ്രവർത്തി തന്നോട് ചെയ്തതെന്നും ജിസ് ജോയ് പറയുന്നു. മൂന്നു മാസം മുൻപേ തന്റെ ചിത്രത്തിൽ ചിത്രത്തിൽ അഭിനയിക്കാം എന്ന് ആ താരം ഉറപ്പു തന്നതാണെന്നും ഈ ചിത്രത്തിൽ ആകെ രണ്ടോ മൂന്നോ സീനാണ് ആ താരത്തിന് ഉണ്ടായിരുന്നതെന്നും ജിസ് ജോയ് പറയുന്നു. ഒടുവിൽ താനും നിർമ്മാതാവ് ലിസ്റ്റിനും കൂടി ആ സംവിധായകനെ നേരിൽ പോയി കണ്ട് സംസാരിച്ചു എങ്കിലും ഫലമുണ്ടായില്ല. തങ്ങൾ ആ സംവിധായകനോട് മൂന്ന് മണിക്കൂർ നേരമെങ്കിലും സംസാരിച്ചു എങ്കിലും അയാൾ സമ്മതിക്കുവാൻ കൂട്ടാക്കിയില്ല എന്നും ജോയ്‌സ് ജോയ് പറഞ്ഞു. അങ്ങനെയാണ് വീണ്ടും ആസിഫിലേക്കു എത്തിയത്. തന്റെ അനുഭവത്തിൽ യാതൊരുവിധ കറയുമില്ലാത്ത ആളാണ് ആസിഫ് അലി എന്നും മുഖസ്തുതിയൊന്നും പറയാതെ എല്ലാം തുറന്ന് പറയുന്ന ആളാണ് അസിഫെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു.
ഫോട്ടോ കടപ്പാട്: Babi Photography
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.