സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിലും നായകൻ ആസിഫ് അലി. ബൈസൈക്കിൾ തീവ്സ് , സൺഡേ ഹോളീഡേ എന്നീ ഹിറ്റുകൾക്കു ശേഷം ജിസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം ഏതെന്നു സംവിധായകൻ ലാൽ ജോസ് ആണ് പ്രഖ്യാപിച്ചത്. സൺഡേ ഹോളീഡേ യുടെ മസ്കറ്റിൽ വെച്ച് നടന്ന വിജയാഘോഷ ചടങ്ങിൽ വെച്ചാണ് ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായതു.
സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിക്കുന്ന ഈ എന്റെർറ്റൈനെറിൽ പ്രശസ്ത നടി മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തുന്നത്. അതുപോലെ തന്നെ സിദ്ദിഖ്, രഞ്ജി പണിക്കർ , ശാന്തി കൃഷ്ണ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആവും. വിജയ് സൂപ്പറും പൗർണ്ണമിയും എന്നാണ് ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രത്തിന്റെ പേര്.
തന്റെ ചിത്രങ്ങളുടെ പേരിൽ കൊണ്ട് വരാറുള്ള കൗതുകം ഇത്തവണയും അദ്ദേഹം ആവർത്തിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി തന്നെയാവും ഈ ചിത്രവും ഒരുക്കുക. ജിസ് ജോയിയുടെ സൺഡേ ഹോളീഡേ കഴിഞ്ഞ വർഷത്തെ ഗംഭീര വിജയങ്ങളിൽ ഒന്നായിരുന്നു എന്ന് മാത്രമല്ല നൂറു ദിവസം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രവുമായിരുന്നു.
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയമായി മാറിയിരുന്നു സൺഡേ ഹോളീഡേ. മേക്കിങ് ശൈലി കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ ബൈസൈക്കിൾ തീവ്സിലും ആസിഫ് അലി തന്നെ ആയിരുന്നു നായകൻ. ഏതായാലും വമ്പൻ പ്രതീക്ഷകളോടെ തന്നെയാണ് ഈ സൂപ്പർ ഹിറ്റ് ജോഡിയുടെ പുതിയ ചിത്രത്തിന് വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.