മലയാളികളുടെ പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ, കൂമൻ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ ജീത്തു ജോസഫ് ത്രില്ലർ സിനിമകളുടെ രാജാവെന്ന നിലയിലാണ് അറിയപ്പെടുന്നത്. മോഹൻലാലിനെ നായകനാക്കി അദ്ദേഹമൊരുക്കിയ ദൃശ്യം, ദൃശ്യം 2 എന്നിവ ആഗോള തലത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്ത ഇന്ത്യൻ ഭാഷകൾ കൂടാതെ ഒട്ടേറെ വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജീത്തു ജോസഫ്, ഇപ്പോൾ ചെയ്യുന്നത് മോഹൻലാൽ നായകനായ നേര് എന്ന ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ്. അതിന് ശേഷം മോഹൻലാൽ തന്നെ നായകനായ , രണ്ട് ഭാഗങ്ങളുള്ള റാം മൂവി സീരിസ് കൂടെ ജീത്തുവിന് തീർക്കാനുണ്ട്. എന്നാൽ നേരിന് ശേഷം റാം വീണ്ടും തുടങ്ങുന്നതിന് മുൻപ് ഒരു ചെറിയ മലയാള ചിത്രം കൂടി ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
ബേസിൽ ജോസഫ് നായകനാവുന്ന ഈ ചിത്രം രചിച്ചത്, ട്വൽത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾ രചിച്ച കൃഷ്ണകുമാറാണ്. ബ്ലാക്ക് ഹ്യുമറിന് പ്രാധാന്യം നൽകുന്ന ഒരു ഡാർക്ക് കോമഡി ചിത്രമാണ് ജീത്തു- ബേസിൽ കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരികയെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ദിലീപ് നായകനായ മൈ ബോസ് എന്ന കോമഡി ഫാമിലി ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ചെയ്യാൻ പോകുന്ന ഒരു കോമഡി ചിത്രമായിരിക്കും ഈ ബേസിൽ ജോസഫ് പ്രൊജക്റ്റ്. ഈ നവംബർ മാസത്തിൽ ബേസിൽ ചിത്രം ആരംഭിക്കാനാണ് പ്ലാനെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. നേര്, ബേസിൽ ജോസഫ് ചിത്രം, റാം സീരിസ് എന്നിവ കൂടാതെ രണ്ട് ഹിന്ദി ചിത്രങ്ങളും, ഒരു തമിഴ് ചിത്രവും, ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദൃശ്യം 3 യും ജീത്തു ജോസഫ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.