കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. ദൃശ്യം, ദൃശ്യം 2, ട്വൽത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ബ്ലോക്ക്ബസ്റ്റർ ടീം ഒന്നിക്കുന്ന റാം രണ്ട് ഭാഗങ്ങൾ ആയാണ് ഒരുക്കുന്നത്. പകുതിയോളം പൂർത്തിയായ ഈ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് നവംബർ പതിനഞ്ചിന് തുടങ്ങും. ജനുവരി പകുതി വരെയാണ് റാം ഷൂട്ട് ചെയ്യുക. അതിന് ശേഷം 2023 ഏപ്രിൽ മാസത്തിൽ ബ്രിട്ടനിൽ നടക്കുന്ന പത്ത് ദിവസത്തെ ചിത്രീകരണത്തോടെ റാമിന്റെ രണ്ടു ഭാഗങ്ങളും പൂർത്തിയാവും. ജീത്തു ജോസഫ് തന്നെ തിരക്കഥ രചിച്ച ഈ ആക്ഷൻ ത്രില്ലറിന്റെ കഥ മമ്മൂട്ടി കേട്ടപ്പോഴുള്ള പ്രതികരണത്തെ കുറിച്ച് ജീത്തു തന്നെ വെളിപ്പെടുത്തിയതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ റിലീസായ കൂമന്റെ പ്രചരണാർത്ഥം പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഈ കാര്യം വെളിപ്പെടുത്തിയത്.
റാമിന്റെ ലൊക്കേഷൻ തേടി പോയപ്പോൾ, അവിടെ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു എന്നും, അപ്പോഴാണ് തന്നെ കണ്ട മമ്മുക്ക റാമിന്റെ കഥ ചോദിച്ചതെന്നും ജീത്തു പറയുന്നു. കഥ കേട്ട മമ്മൂട്ടിയുടെ പ്രതികരണം ” അപ്പോൾ ഇന്റർനാഷണൽ ആണ്, അല്ലെ” എന്നായിരുന്നെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തി. അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. ഇന്ദ്രജിത്, സംയുക്ത മേനോൻ, പ്രിയങ്ക നായർ, ആദിൽ ഹുസൈൻ, സുമൻ, ലിയോണ ലിഷോയ്, അനൂപ് മേനോൻ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ചിത്രമാണ് റാം. വി എസ് വിനായക് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം എന്നിവരാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.