മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ എന്നീ സൂപ്പർ ഹിറ്റുകൾ മലയാളത്തിൽ സമ്മാനിച്ച ജീത്തു ജോസഫ്, തമിഴിൽ പാപനാശം എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഹിന്ദിയിലും തെലുങ്കിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ വെച്ച് ഇൻഡസ്ട്രി ഹിറ്റായ ദൃശ്യം, പാൻ ഇന്ത്യൻ ഒടിടി സൂപ്പർ ഹിറ്റുകളായ ദൃശ്യം 2 , ട്വൽത് മാൻ എന്നിങ്ങനെ ഹാട്രിക്ക് വിജയങ്ങൾ സമ്മാനിച്ച ജീത്തു ജോസഫ് ഇതുവരെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കിയിട്ടില്ല. അത്കൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പമൊരു ചിത്രം തന്റെ വലിയ ആഗ്രഹമാണെന്നു ജീത്തു ജോസഫ് പറയുന്നു. നേരത്തെ ഒന്ന് രണ്ടു കഥകൾ ആലോചിച്ചെങ്കിലും അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്നും, പുതിയ ചിലതു ആലോചിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.
ഫില്‍മി ബീറ്റ്സ് മലയാളം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കുമുണ്ടാവുകയെന്നും അതിനു പറ്റിയ ഒരു കഥയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത് റിലീസ് ചെയ്ത പുഴു പോലത്തെ ഒരു ചിത്രം, മമ്മുക്ക ചെയ്തത് വളരെ വലിയ കാര്യമാണെന്നും ഒരു അഭിനേതാവിന്റെ ആഗ്രഹമാണ് അതിൽ കാണാൻ സാധിക്കുന്നതെന്നും ജീത്തു ജോസഫ് പറയുന്നു. ഇന്നത്തെ യുവ താരങ്ങൾ പലരും അത് കണ്ടു പഠിക്കണമെന്നും ജീത്തു ജോസഫ് പറഞ്ഞു. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാനുള്ള ആ ആഗ്രഹമാണ് ആ പരിശ്രമമാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും ജീത്തു വിശദീകരിക്കുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
This website uses cookies.