മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെവൽ ക്രോസ്. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളായ അർഫാസ് അയൂബ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലി ഞെട്ടിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു കഴിഞ്ഞു. നടന്‍ ആദം അയൂബിന്റെ മകനാണ് ഇതിന്റെ സംവിധായകനായ അർഫാസ്. ജീത്തുവുമൊന്നിച്ച് ദൃശ്യം 2 , റാം, ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് എന്നിവകളിൽ ചീഫ് അസോസിയേറ്റായി ജോലി ചെയ്തിട്ടുള്ള അർഫാസ് തന്നെയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെയും അസ്സോസിയേറ്റ് ഡയറക്ടർ. ട്വൽത് മാന്‍, കൂമൻ എന്നീ ചിത്രങ്ങളിലും അർഫാസ് ജീത്തുവിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.
രമേശ് പിള്ളയും സുധൻ സുന്ദരവും ചേർന്ന് പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിലാണ് ലെവൽ ക്രോസ് നിർമ്മിച്ചിരിക്കുന്നത്. അപ്പു പ്രഭാകർ ചായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ്. ആദം അയൂബ് സംഭാഷണം ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനെർ പ്രേം നവാസ് ആണ്. ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. വളരെ പരുക്കനായ കാണപ്പെടുന്ന ആസിഫ് അലിയുടെ ലുക്ക് തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ആകർഷണം. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം റാം നിർമ്മിക്കുന്നതും അഭിഷേക് ഫിലിംസ് ആണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.