മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം 2 എന്ന ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവനും ചർച്ചാ വിഷയമാണ്. മോഹൻലാലിന്റെ ഗംഭീര പ്രകടനത്തിനും ജീത്തു ജോസഫ് രചിച്ച തിരക്കഥക്കും അദ്ദേഹം സംവിധാനത്തിൽ പുലർത്തിയ കയ്യടക്കത്തിനുമെല്ലാം വലിയ പ്രശംസയാണ് ഇന്ത്യക്കു അകത്തും പുറത്തുമുള്ള സിനിമാ പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ചിലരെങ്കിലും ചിത്രത്തിന്റെ മേന്മയോടൊപ്പം തന്നെ ചിത്രത്തിൽ മുഴച്ചു നിൽക്കുന്ന, ചില കല്ലുകടിയാവുന്ന കാര്യങ്ങളെ കുറിച്ചും തുറന്നു എഴുതുന്നുണ്ട്. അതിലൊന്നാണ് ചിത്രത്തിലെ നായികാ കഥാപാത്രമായ റാണി എന്ന വീട്ടമ്മയുടെ വേഷത്തിലെത്തിയ നടി മീനയുടെ, കഥാപാത്രത്തിന്റെ അവസ്ഥക്ക് ചേരാത്ത മേക്കപ്പ്. അതിനെക്കുറിച്ചു അടുത്തിടെ മനോരമ ഓൺലൈനിൽ നടന്ന ഒരഭിമുഖത്തിൽ സംവിധായകൻ ജീത്തു ജോസഫിനോട് തന്നെ അവതാരകൻ ചോദിക്കുകയും ചെയ്തു. അതിനു ജീത്തു ജോസഫ് നൽകിയ മറുപടി ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിയെടുക്കുകയാണ്. വിമര്‍ശനങ്ങളെ നൂറ് ശതമാനം അംഗീകരിക്കുന്നെന്നും, പറഞ്ഞതില്‍ കാര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
മീന ഒരുപാട് മലയാളം സിനിമകൾ ചെയ്തതാണ് എങ്കിലും മീനക്ക് നാട്ടിൻപുറത്തെ ഇത് പറഞ്ഞിട്ട് കൺവിൻസിങ്ങ് ആകുന്നില്ല എന്നും അല്ലെങ്കിൽ അത് മനസ്സിലാകുന്നില്ല എന്നതുമാണ് പ്രശ്നമെന്ന് ജീത്തു ജോസഫ് പറയുന്നു. തങ്ങൾ ഈ കാര്യം പല തവണ മീനയോട് പറഞ്ഞതാണ് എന്നും, പക്ഷെ പറയുമ്പോൾ പുള്ളിക്കാരി അപ്സെറ്റ് ആകാൻ തുടങ്ങി എന്നും ജീത്തു പറയുന്നു. പുള്ളിക്കാരിയിൽ നിന്ന് നല്ല റിയാക്ഷൻസ് ആണ് തനിക്കു വേണ്ടത് എന്നും താൻ എപ്പോഴും തന്റെ സിനിമയിലെ അഭിനേതാക്കൾ അപ്സെറ്റ് ആകാതെ നോക്കുന്ന ആളാണ് എന്നും ജീത്തു ജോസഫ് വിശദീകരിക്കുന്നു. പുള്ളിക്കാരിക്ക് അത് മനസ്സിലാകുന്നില്ല. തന്റെ സിനിമയിൽ വരുന്ന അഭിനേതാക്കൾ മനസ്സ് കൊണ്ട് വളരെ ഫ്രീയായി ഇരിക്കണമെന്നുള്ളത് കൊണ്ടാണ് താനാ കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താത്തതു എന്നും ജീത്തു സൂചിപ്പിക്കുന്നു. എല്ലാത്തിലുമുപരി തനിക്കു വേണ്ടത് ഒരു അഭിനേതാവിന്റെ മികച്ച പ്രകടനമാണ് എന്നത് കൊണ്ട് താൻ ചിലത് വിട്ട് കൊടുക്കും എന്നും ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.