[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

‘ദൃശ്യം 2’ന്റെ ലൊക്കേഷൻ ചിത്രങ്ങൾ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്നു… അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് പ്രേക്ഷകർ

മലയാള സിനിമയിലെ തന്നെ മറ്റൊരു അത്ഭുത ചിത്രമായി ദൃശ്യം 2 മാറി കഴിഞ്ഞിരിക്കുകയാണ്. ഇത്രയും സെലിബ്രിറ്റികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു മലയാള ചിത്രം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ദൃശ്യം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം അതിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ സംവിധായകൻ ജീത്തു ജോസഫ് ആയിരുന്നു. കഥയുടെയും സാങ്കേതിക മേഖലയിലും എല്ലാം തന്നെ ഡയറക്ടർ ബ്രില്ല്യൻസ് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു. ആറു വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും പഴയ സ്ഥലങ്ങൾ പുനർസൃഷ്ടിക്കുക എന്നതാണ് സംവിധായകനും അണിയറപ്രവർത്തകർക്കും മുന്നിലുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. ദൃശ്യം 2 വാർത്തകളിൽ നിറയുന്നത് വിവാദപരമായ ഒരു വിഷയത്തിലൂടെ ആയിരുന്നു. ആദ്യപതിപ്പിലെ പൊലീസ് സ്റ്റേഷന്‍ സെറ്റിട്ട പ്രദേശത്താണ് പുതിയ സെറ്റും നിർമ്മിച്ചിട്ടുള്ളത്.എന്നാൽ ആ ഭാഗത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ മരത്തൈകള്‍ നട്ട് പരിപാലിക്കുന്നുണ്ടായിരുന്നുവെന്നു.

അതേത്തുടർന്ന് കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹരിത മിഷന്‍ പ്രവര്‍ത്തകരെത്തി സെറ്റ് നിര്‍മ്മാണം തടഞ്ഞിരുന്നു. ഒടുവിൽ കലക്ടർ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. സാങ്കേതിക പ്രവർത്തകരുടെ മികവു കൊണ്ട് തന്നെ പോലീസ് സ്റ്റേഷനും ചായക്കടയും ചെറിയ കുരിശുപള്ളിയും ഒക്കെയുള്ള ദൃശ്യത്തിലെ ചെറിയ സിറ്റി ആറു വർഷങ്ങൾക്ക് ശേഷം വലിയ മാറ്റങ്ങളോടെ പുനഃസൃഷ്ടിക്കാൻ പ്രവർത്തകർക്ക് സാധിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പഴയതും പുതിയതുമായ പോലീസ് സ്റ്റേഷനും, ചായക്കടയും, കപ്പേളയും, സ്റ്റോപ്പും അങ്ങനെ ചിത്രത്തിൽ കണ്ട രാജാക്കാട് സിറ്റി സെറ്റ് ഇട്ടതായിരുന്നു. ചിത്രത്തിലെ ഭൂരിഭാഗം വരുന്ന ഭാഗങ്ങളും സെറ്റ് ഇട്ടതായിരുന്നു എന്നുള്ള വിവരം മിക്ക പ്രേക്ഷകർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. കാരണം സെറ്റുകൾക്ക് അത്രത്തോളം ഒറിജിനാലിറ്റി കൊണ്ടുവരാൻ പ്രവർത്തകരായ കലാകാരന്മാർക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് വലിയ കൗതുകം സമ്മാനിച്ചുകൊണ്ട് ചിത്രത്തിലെ സെറ്റുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.