[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിൽ 20 കോടിയുമായി ജീത്തു ജോസഫ് ചിത്രം നുണക്കുഴി’ രണ്ടാം വാരത്തിലേക്ക്

ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ബോക്സ് ഓഫീസ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കുന്നു. രണ്ടാം ആഴ്ച പിനീടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇരുപത്ത് കോടിയാണ് നേടിയത്. വ്യത്യസ്തമായ കഥകളിലൂടെയും വേറിട്ട അവതരണത്തിലൂടെയും പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരിത്തുന്ന ജീത്തു ജോസഫ് ഇത്തവണ എത്തിയിരിക്കുന്നത് ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ ‘നുണക്കുഴി’യുമായിട്ടാണ്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ എബിയും കൂട്ടരും തിയറ്ററുകളിൽ ചിരിമഴ പെയ്യിക്കുകയാണ്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സാഹിൽ എസ് ശർമ്മയാണ് സഹനിർമ്മാതാവ്.

ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത എബി അച്ഛൻ്റെ വിയോഗത്തെ തുടർന്ന് അച്ഛന്റെ ബിസിനസ് നോക്കിനടത്താൻ നിർബന്ധിതനാവുന്നു. ചെറുപ്പത്തിലേ വിവാഹിതനായതിനാൽ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാര്യയോടൊപ്പം പങ്കിടാൻ ഇഷ്ടപ്പെടുന്ന എബിക്ക് അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നിനക്കാത്ത നേരത്ത് കടന്നുവന്നതിന് പിന്നാലെ എബി അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരുമാണ് സിനിമയുടെ കഥാഗതി മാറ്റിമറിക്കുന്നത്. നുണകൾക്ക് മുകളിൽ നുണകളുടെ ചീട്ടുകൊട്ടാരം പടുത്തുയർത്തി നിലനിൽപ്പിനായ് നെട്ടോട്ടമോടുന്ന ഒരുപിടി മനുഷ്യരെ ചിത്രത്തിൽ കാണാം. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ പുരോഗമിക്കുന്ന കഥ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് തുടങ്ങി ത്രില്ലിങ്ങായ മൂഹൂർത്തങ്ങളിലൂടെയാണ് ക്ലൈമാക്സിലേക്ക് എത്തുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ പ്രദർശശാലകളിലും നിന്നും ലഭിക്കുന്നത്. ജീത്തു ജോസഫും ബേസിൽ ജോസഫും തങ്ങളുടെ ഹിറ്റ് കരിയറിൽ മറ്റൊരു ചിത്രം കൂടി കൂട്ടിച്ചേർക്കുകയാണ് നുണക്കുഴിയിലൂടെ.

പതിവുപോലെ ഇത്തവണയും കെട്ടുറപ്പുള്ള തിരക്കഥയിലാണ് ജീത്തു ജോസഫ് ‘നുണക്കുഴി’ക്ക് ജീവൻ നൽകിയിരിക്കുന്നത്. ഏച്ചുകെട്ടലോ മുഴച്ചുനിർത്തമോ ഇല്ല. തങ്ങളുടെ കഥാപാത്രങ്ങളെ അഭിനേതാക്കളും പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങൾ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് അവതരിപ്പിച്ചത്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

webdesk

Recent Posts

മാജിക് ഫ്രെയിംസിന്റെ “ബേബി ഗേൾ” ഷൂട്ടിംഗ് ആരംഭിച്ചു; സംവിധാനം അരുൺ വർമ്മ. തിരക്കഥ ബോബി സഞ്ജയ്

ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ്‌ കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…

1 day ago

ഇടിയുടെ ‘പഞ്ചാര പഞ്ച്’ ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

2 days ago

പെണ്ണേ നീ തീയാകുന്നു… മാസ്സ് ആയി “മരണമാസ്സ്‌” ട്രെയ്‌ലർ.

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…

2 days ago

ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും.

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌…

3 days ago

വിവാദങ്ങൾക്കിടയിലും എമ്പുരാന്റെ ബോക്സ് ഓഫീസ് താണ്ഡവം

ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…

4 days ago

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…

6 days ago

This website uses cookies.