[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

”ഇത് ഫാമിലി ആക്ഷൻ വിരുന്ന്”

ആക്ഷൻ കിംഗ് അർജുനെ നായകനാക്കി കണ്ണൻ താമരകുളം സംവിധാനം ചെയ്തു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വിരുന്ന്. സിനിമയുടെ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്ത് ആണ്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ഹരീഷ് പേരടി, സോനാ നായർ, ഗിരീഷ് നെയ്യാർ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു.

സമൂഹത്തില്‍ നടമാടുന്ന വിപത്തിനു നേരെ വീണ്ടും വിരല്‍ ചൂണ്ടുകയാണ് കണ്ണന്‍ താമരക്കുളം വിരുന്ന് എന്ന ചിത്രത്തിലൂടെ. കണ്ണന്‍ താമരക്കുളം ചെയ്ത പട്ടാഭിരാമനും അത്തരമൊരു വിപത്ത് ചൂണ്ടിക്കാട്ടിയ ചിത്രമായിരുന്നു. ദിനേശ് പള്ളത്ത് രചിച്ച, വളരെ ആവേശകരമായ ഒരു കഥയുടെ അതിഗംഭീരമായ അവതരണമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ കണ്ണൻ താമരക്കുളം നടത്തിയിരിക്കുന്നത്. ചിത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ത്രില്ലർ ചിത്രങ്ങളുടെ ഫോർമാറ്റിൽ നിന്ന് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട് എന്നത് എടുത്തു പറയണം.

മുകേഷിന്റെ കഥാപാത്രമായ ജോൺ കളത്തിങ്കൽ അപ്രതീക്ഷിതമായ് മരണപ്പെടുന്നു. കൊലപാതകിയെ തേടിയുള്ള യാത്ര പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്താണ് ചെന്നെത്തുന്നത്. ഇൻവെസ്റ്റിഗേഷൻ സസ്പൻസ് ത്രില്ലർ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ചിത്രം സെക്കൻഡ് ഹാഫിലേക്ക് കടക്കുമ്പോൾ ആകാംക്ഷയുടെ കൊടുമുടിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

ദൈവം അരങ്ങു വാഴേണ്ടിടത്തെല്ലാം സാത്താനെ കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കുന്ന അപചയമാണ് സിനിമയുടെ സിനിമയുടെ പ്രമേയം. അടുത്ത കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാകടയിലും ആന്ധ്രയിലുമെല്ലാം സംഭവിച്ച ഏതാനും സാത്താന്‍ പ്രവര്‍ത്തനങ്ങളാണ് വിരുന്നിന്റെ ആകെത്തുക.

തമിഴ് താരം അര്‍ജുന്‍ സര്‍ജ മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന മലയാള സിനിമയാണ് വിരുന്ന്. അദ്ദേഹത്തിന്റെ മികച്ച സംഘട്ടന രംഗങ്ങള്‍ വിരുന്നില്‍ കാഴ്ചക്കാര്‍ക്ക് മികച്ച വിരുന്നു തന്നെയാണ് .

നിര്‍മാതാവ് ഗിരീഷ് നെയ്യാര്‍ കൈകാര്യം ചെയ്ടിരിക്കുന്ന സിനിമയിലെ ഹേമന്ത് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം മികവുറ്റതായിരുന്നു. സിനിമയിലുടനീളം ബൈജു സന്തോഷിൻറെ സഖാവ് ബാലേട്ടന്‍ കസറുന്നുണ്ട്. ഗിരീഷ് നെയ്യാറും അര്‍ജുനും നിക്കി ഗല്‍റാണിയും ബൈജു സന്തോഷുമാണ് സിനിമയുടെ മുക്കാല്‍ ഭാഗത്തോളം സമയത്തമുള്ളത്. കഥാപാത്രങ്ങളെ അഭിനേതാക്കൾ പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

ഛായാ​ഗ്രഹണം, സം​ഗീതം, എഡിറ്റിംങ് എന്നിവയാണ് എടുത്ത് പറയേണ്ട മറ്റ് ഘടകങ്ങൾ. കാമറ കൈകാര്യം ചെയ്ത രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവർ മികച്ചതും മിഴിവാർന്നതുമായ ദൃശ്യങ്ങൾ ഒരുക്കി കൈയടി നേടി. സിനിമയുടെ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് രതീഷ് വേഗയുടെ സംഗീതം ഗുണകരമാകുന്നുണ്ട് വി. ടി ശ്രീജിത്ത്‌, എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും അതോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരവുമാണ് പകർന്നു നൽകിയത്. പ്രേക്ഷകർക്ക് മടുപ്പു വരാതെ ചിത്രം മുന്നോട്ട് സഞ്ചരിച്ചതിന് കൃത്യമായ എഡിറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്.

വിശ്വാസവും ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ വ്യക്തി താൽപര്യങ്ങളാണ്. എന്നാൽ അത് മറ്റുള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കും എന്നാണെങ്കിൽ അവ വെച്ചുപുലർത്തുന്നവരെ തടയേണ്ടതുണ്ട്. ‘വിരുന്ന്’ൽ ചർച്ച ചെയ്യപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയുള്ളൊരു വിഷയമാണ്. ചുരുക്കി പറഞ്ഞാൽ, വിരുന്നു അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.