മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് വീണ്ടും ഹാസ്യ ചിത്രവുമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പ്രശസ്ത നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി അഭിനയിക്കാൻ പോകുന്ന ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് നുണക്കുഴി എന്നാണ്. ബേസിൽ ജോസഫിനൊപ്പം ഒരു വലിയ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് സൂചന. ഗ്രേസ് ആന്റണി, മനോജ് കെ ജയൻ, സിദ്ദിഖ്, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വര്ഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. കൂമൻ, ട്വൽത് മാൻ എന്നെ സൂപ്പർ ഹിറ്റ് ജീത്തു ജോസഫ് ചിത്രങ്ങളുടെ രചന നിർവഹിച്ച കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയും രചിച്ചിരിക്കുന്നത്.
ലയേഴ്‌സ് ഡേ ഔട്ട് എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ വിന്റേജ് ഫിലിംസ് ആയി ചേർന്ന് നിർമ്മാണം നിർവഹിക്കാൻ പോകുന്ന ഈ ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രം ബ്ലാക്ക് ഹ്യൂമറാണ് കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. സതീഷ് കുറുപ്പ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് ആണ്. വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരോടൊപ്പം സാഹിൽ ശർമ്മ, സൂരജ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്. ഇപ്പോൾ മോഹൻലാൽ നായകനായ നേര് എന്ന ഇമോഷണൽ കോർട്ട് റൂം ഡ്രാമ സംവിധാനം ചെയുന്ന തിരക്കിലാണ് ജീത്തു ജോസഫ്. നേരും നുണക്കുഴിയും തീർത്തതിന് ശേഷം മോഹൻലാൽ തന്നെ നായകനായ റാം എന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രവും ജീത്തു ജോസഫ് പൂർത്തിയാക്കും. അതിനു ശേഷം രണ്ട് ബോളിവുഡ് ചിത്രങ്ങളും ഒരു തമിഴ് ചിത്രവുമാകും അദ്ദേഹം ചെയ്യുക. മോഹൻലാൽ നായകനായ ദൃശ്യം 3 യും ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്ന ചിത്രമാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.