[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഡി.വി.ഡി എടുത്തെങ്കിലും ‘കൂദാശ’ കാണണം; ചിത്രത്തെ പ്രശംസിച്ച് ജീത്തു ജോസഫ്.

ബാബുരാജിനെ നായകനാക്കി നവാകതനായ ഡിനു തോമസ് ഈലൻ സംവിധാനം ചെയ്ത കൂദാശ എന്ന സിനിമയെ പ്രശംസിച്ച് ജീത്തു ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ്  അദ്ദേഹം ഇക്കാര്യങ്ങള്  തുറന്നു പറഞ്ഞത്. കൂദാശ മികച്ച ചിത്രമാണെന്നും ഡിവിഡി എടുത്താണെങ്കിലും എല്ലാവരും  കൂദാശ കാണണമെന്നും ജീത്തു ജോസഫ് പറയുന്നു. നല്ല  കഥകളുമായി,അഭിനേതാക്കളെ ലഭിക്കാതെ പോകുന്ന  കഴിവുള്ള  ചെറുപ്പക്കാരുണ്ടെന്നും അവർക്ക് താരങ്ങളുടെയടുത്തെത്താനുള്ള  ഒരു വേദിയൊരുങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിത്തു ജോസഫ് പറഞ്ഞ വാക്കുകൾ ഇങ്ങനെ

“കുറച്ചു ദിവസങ്ങൾക്കു മുമ്പ് ജോസഫ് എന്ന ചിത്രത്തെക്കുറിച്ചു പറയാനായി ഞാനെത്തിയിരുന്നു. ഇപ്പോള്  മറ്റൊരു ചിത്രത്തെക്കുറിച്ചു പറയാനാണ് വന്നത്. കൂദാശ. നിർഭാഗ്യവശാൽ ഈ ചിത്രം ഇപ്പോൾ  തീയേറ്ററുകളിലോടുന്നില്ല. എനിക്കും ഇത് തീയേറ്ററില് പോയി കാണാനുള്ള അവസരം ഉണ്ടായില്ല. ഡി.വി.ഡി എടുത്താണ്‌ കണ്ടത്. അത്യാവശ്യം ത്രില്ലറുകള് ചെയ്തിട്ടുള്ള ആളെന്ന നിലയിൽ  അത്തരം ചിത്രങ്ങൾ  ഇഷ്ടമായതു കൊണ്ടും ഞാനതെടുത്തു കണ്ടതാണ്. ശരിക്കും ഞെട്ടിപ്പോയി. എനിക്കൊരു സങ്കടമാണ് നിങ്ങളോടു പറയാനുള്ളത്. ഈ ചിത്രം എഴുതി സംവിധാനം ചെയ്ത ഡിനോ തോമസിനെക്കുറിച്ചും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജിനെക്കുറിച്ചും അറിയാൻ ശ്രമിക്കണം. ഡി.വി.ഡി എടുത്തെങ്കിലും ‘കൂദാശ’ കാണണം.

എല്ലാവർക്കും ഓരോ ഇമേജ് വന്നു വീഴും. നടനായാലും സംവിധായകനായാലും, സംഗീത സംവിധായകരായാലും, എഡിറ്റേഴ്‌സ് അങ്ങനെ എല്ലാവർക്കും അതു ബാധകമാണ്. ആ ഇമേജ് വച്ച് ആ ആളുകള്  പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. കൂദാശ കണ്ടു കഴിഞ്ഞ സമയത്തെ ആ ഒരു മാനസികാവസ്ഥയിലാണ് ഞാന്  ഇതു  പറയുന്നത്. ബാബുരാജ് എന്ന നടന്  സ്വന്തം പരിമിതികൾക്കുള്ളില്  നിന്നുകൊണ്ട് അതിമനോഹരമായി ചെയ്ത ഒരു സിനിമയായിട്ടാണ് തോന്നുന്നത്. ഒരു പക്ഷേ ഡിനു തോമസ് എന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം, തീയേറ്ററില്‍ ചിത്രത്തിനു വലിയ സ്വീകാര്യത ലഭിക്കാതിരുന്നത്. അധികം തീയേറ്ററുകൾ കിട്ടിയില്ലെന്നും അറിയാൻ കഴിഞ്ഞു. ഇതൊരു എക്‌സലന്റ് ത്രില്ലറാണ്. സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും മാറ്റി നിർത്തിയാൽ ഇതൊരു വെൽമെയിഡ് സിനിമയാണ്. അതിന്റെ സ്‌ക്രിപ്റ്റ്, സിനിമയ്ക്കു പിന്നിലെ ചിന്ത..ലോകത്തില്  ഇന്നേവരെ ആരു ചെയ്തിട്ടില്ല എന്നൊന്നും പറയുന്നില്ല. അതിമനോഹരമാണ്, എഡ്ജ് ഓഫ് ദ സീറ്റിൽ  ഇരുത്തുന്ന സംഭവമാണ്. അടുത്തതിങ്ങനെയാകും അങ്ങനെയാകും എന്നെല്ലാം ആന്റിസിപ്പേറ്റ് ചെയ്യാറുണ്ട്. എന്നാൽ സിനിമയിലെ ഓരോ സീനും കാണുമ്പോൾ  എന്റെ ചിന്തകളെയെല്ലാം മാറ്റിയും മറച്ചുമൊക്കെ കൊണ്ടു പോയൊരു സിനിമയാണിത്. അതൊരു എഴുത്തുകാരന്റെയും സംവിധായകന്റെയും കഴിവു തന്നെയാണ്.


ഞാനടക്കമുള്ള സമൂഹത്തിനു സംഭവിക്കുന്ന വലിയൊരു പിഴവുണ്ട്. പല ആർട്ടിസ്റ്റുകളെയും സൈഡ് ലൈൻ  ചെയ്തു നിർത്തും. അങ്ങനെ സൈഡ് ലൈൻ  ചെയ്യപ്പെടാൻ താത്പര്യമില്ലാത്തതു കൊണ്ടു തന്നെയാണ് ‘ഡിറ്റ്ക്ടീവ് ‘ തൊട്ടിങ്ങോട്ട് ത്രില്ലർ  സ്വഭാവമുള്ള സിനിമകൾ ചെയ്തത്. വില്ലൻ വേഷങ്ങള് കൈകാര്യം ചെയ്യുന്നവർക്ക് മറ്റു പല കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ കഴിയും എന്നത് പലപ്പോഴും വിസ്മരിക്കപ്പെടുന്ന ഒന്നാണ്. എനിക്കെന്തു കൊണ്ട് ഇങ്ങനെയൊരു ചിത്രമെടുക്കാൻ  കഴിഞ്ഞില്ല എന്നു വരെ ചിന്തിച്ചു പോവുകയാണ്. ഈ ചിത്രത്തെപ്പറ്റി മുമ്പേ അറിഞ്ഞിരുന്ന എന്റെ ഭാര്യ എന്നോടു പറഞ്ഞു, സ്‌ക്രിപ്റ്റുമായി ഒരുപാട് ആർട്ടിസ്റ്റുകളെ സമീപിച്ചിരുന്നു. ഒടുവിലാണ് ബാബുരാജിനെ കണ്ടതും സ്‌ക്രിപ്റ്റ് കേട്ട് ചെയ്യാമെന്ന് സമ്മതിച്ചതും. 

ഇങ്ങനെയുള്ള നല്ല സംവിധായകർക്ക് ആർട്ടിസ്റ്റുകൾക്കരികിലെത്താൻ‍ ഒരു വേദി വേണമെന്ന് തോന്നാറുണ്ട്. കഴിവുള്ള നല്ല ചെറുപ്പക്കാർ  പുറത്തു നിൽക്കുന്നു. നല്ല കഥകളുമായി, അഭിനേതാക്കളെ ലഭിക്കാതെ. ആ അവസ്ഥ ഉണ്ടാകാതിരിക്കാന് എന്തെങ്കിലും ഒരു സംവിധാനം വേണമെന്നാണ് തോന്നുന്നുത്. ത്രില്ലർ  സിനിമകളിഷ്ടപ്പെടുന്നവര് എൻജോയ് ചെയ്യും ഈ ചിത്രം.”

webdesk

Recent Posts

ഷാനവാസ് ബാവക്കുട്ടി ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന്

പ്രശസ്ത രചയിതാവ് രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ' ഒരു കട്ടിൽ ഒരു മുറി'…

13 hours ago

രജനികാന്ത് – ടി ജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യന് യു എ സർട്ടിഫിക്കറ്റ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേൽ രചിച്ചു സംവിധാനം ചെയ്ത വേട്ടയ്യൻ്റെ സെൻസറിംഗ് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ്…

13 hours ago

പൃഥ്വിരാജ്- അമൽ നീരദ് ചിത്രം ‘അൻവർ’ 4K റീ റിലീസ് ഒക്ടോബർ 18 ന്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ്…

13 hours ago

70 കോടിയിലേക്ക് കിഷ്കിന്ധാ കാണ്ഡം; അമ്പരപ്പിക്കുന്ന വിജയം തുടരുന്നു

ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം ആഗോള ഗ്രോസ് ആയി 70 കോടിയിലേക്ക് അടുക്കുന്നു. കേരളത്തിൽ നിന്ന് മാത്രം 30…

13 hours ago

സൂപ്പർസ്റ്റാർ രജനികാന്ത് അടിയന്തിരമായി ആശുപത്രിയിൽ!

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിനിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സൂപ്പർസ്റ്റാർ രജനികാന്തിനെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത…

14 hours ago

“അവളൊരു മാലാഖയുടെ ഖൽബുള്ളോരു സ്ത്രീയാണെടാ…” ഉദ്വേഗജനകമായ ഒരു കട്ടിൽ ഒരു മുറി യുടെ ട്രെയിലർ റിലീസ് ചെയ്തു

കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടില്‍ ഒരു മുറി' യുടെ…

1 day ago

This website uses cookies.