മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരമാണ് തീർന്നത്. വളരെ സാധാരണക്കാരൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു കള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. ഏതായാലും ഒരിടവേളക്ക് ശേഷം ഒരു സാധാരണക്കാരന്റെ വേഷത്തിൽ മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ച് നടൻ ജയസൂര്യ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ സല്യൂട്ട് കേരളം എന്ന ചടങ്ങിൽ സംസാരിക്കവെ ആണ് ജയസൂര്യ ഈ കാര്യം വെളിപ്പെടുത്തിയത്.
വൈകാരിക രംഗങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കുള്ള കഴിവ് വളരെ പ്രസിദ്ധമാണ്. താൻ സ്‌ക്രീനിൽ കരയുമ്പോൾ അത് കാണുന്ന പ്രേക്ഷകനും ആ വൈകാരികമായ അവസ്ഥ ഉണ്ടാക്കാൻ മമ്മൂട്ടിക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. അതുപോലെ ഒരു രംഗം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ഉണ്ടെന്നും, ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഷൂട്ട് ചെയ്ത് സ്ഥലത്തു നിന്നും ഇറങ്ങി പോയി മാറി നിന്നു എന്നും ജയസൂര്യ പറയുന്നു. അത് കണ്ടു പുറമെ ചെന്ന മമ്മൂട്ടി ലിജോയോട് ചോദിച്ചത് തന്റെ അഭിനയം ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അവിടെ നിന്നു ഇറങ്ങി പോയത് എന്നാണ്. അതിനു ലിജോ നൽകിയ മറുപടി, ആ രംഗത്തിലെ മമ്മൂട്ടിയുടെ അഭിനയം തന്നെ ഇമോഷണൽ ആക്കി കളഞ്ഞു എന്നാണ്. തന്റെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എസ് ഹരീഷ് ആണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.