[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Behind The Scenes

മലയാളി പ്രേക്ഷകർ കാണാതെ പോയ ‘മരക്കാറി’ലെ രം​ഗം; വീഡിയോ കാണാം..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രം ഒരു മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആണ് നേടിയത്. കേരളത്തിൽ അറുനൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ എത്തിയ ഈ ചിത്രം വിദേശത്തും റെക്കോർഡ് റിലീസ് ആണ് നേടിയത്. ആദ്യ ദിനം ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ആദ്യമായി ഇരുപതു കോടി രൂപയ്ക്കു മുകളിൽ ആദ്യ ദിനം നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും മരക്കാർ സ്വന്തമാക്കി. എന്നാൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആഗോള കളക്ഷൻ അമ്പതു കോടി പിന്നിട്ടപ്പോഴേക്കും പ്രദർശനം അവസാനിപ്പിച്ചു. റിലീസ് ചെയ്തു പതിനാലു ദിവസം കഴിഞ്ഞു ആമസോൺ പ്രൈം റിലീസ് ആയി സ്ട്രീം ചെയ്തത് കൊണ്ടാണ് ചിത്രം തീയേറ്ററുകളിൽ നിന്നും പിൻവലിച്ചത്. നാൽപതു കോടിക്കു മുകളിൽ ആണ് ഈ ചിത്രത്തിന് ലഭിച്ച ആമസോൺ റൈറ്റ്സ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോഴിതാ, ഈ ചിത്രത്തിൽ നിന്നും നീക്കം ചെയ്ത, തീയേറ്ററിലോ ആമസോൺ പ്രൈമിലോ പ്രേക്ഷകർ കാണാത്ത ഒരു രംഗം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. എന്നാൽ ഈ രംഗം ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ഉണ്ടായിരുന്നു. മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു കോമഡി രംഗമാണ് അത്. മാമുക്കോയക്ക് ഒപ്പം മോഹൻലാൽ, സിദ്ദിഖ്, നന്ദു തുടങ്ങിയവരും ഈ സീനിൽ ഉണ്ട്. ചിത്രത്തിന്റെ മ്യൂസിക് ആൻഡ് വീഡിയോ പാർട്ണർ ആയ സൈനയുടെ യൂട്യൂബ് ചാനൽ വഴിയാണ് ഈ രംഗം പുറത്തു വിട്ടിരിക്കുന്നത്. നാല് മണിക്കൂറോളം ദൈർഖ്യം ഉണ്ടായിരുന്ന ഈ ചിത്രം തീയേറ്ററുകൾക്കു വേണ്ടി ഒരു മണിക്കൂറോളം വെട്ടി ചുരുക്കിയാണ് റിലീസ് ചെയ്തത് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

8 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

8 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.