ജയസൂര്യ നായകനായ അന്വേഷണം എന്ന ചിത്രം ഇന്ന് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. സംയുക്ത മേനോൻ, ആര്യൻ, ധനേഷ് ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ലില്ലി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് പ്രശോഭ് വിജയൻ. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയുമൊരുപോലെ ലഭിച്ച ലില്ലിക്കു ശേഷം പ്രശോഭ് ഒരുക്കിയ അന്വേഷണത്തിനും ഗംഭീര പ്രീവ്യൂ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഫ്രാൻസിസ് തോമസാണ്.
ജയസൂര്യയോടൊപ്പം വിജയ് ബാബു, ശ്രുതി രാമചന്ദ്രൻ, ലെന, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഹോസ്പിറ്റലിന്റെ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവരും ഈ ചിത്രത്തിന്റെ രചനാ പങ്കാളികളാണ്. പ്രശസ്ത ഛായാഗ്രാഹകൻ സുജിത് വാസുദേവ് ഛായാഗ്രഹവും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നതു ജേക്സ് ബിജോയിയും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയുമാണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഏതായാലും പ്രമുഖ നിരൂപകർ എല്ലാവരും തന്നെ പ്രീവ്യൂ കണ്ടു ഗംഭീര അഭിപ്രായം രേഖപ്പെടുത്തിയതോടെ ഈ ചിത്രം കാണാൻ കാത്തിരിക്കുകയാണ് മലയാളി സിനിമാ പ്രേമികളും ആരാധകരും. ജയസൂര്യയുടെ ഈ വർഷത്തെ ആദ്യത്തെ റിലീസാണു അന്വേഷണം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.