ആട് തരംഗം ഇപ്പൊഴും പ്രേക്ഷകരുടെ മനസില്‍ നിന്നും മാറിയിട്ടില്ല. ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും വമ്പന്‍ കലക്ഷനാണ് ആടിന്‍റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.
ആട് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആടിന് മൂന്നാം ഭാഗം ഒരുങ്ങുന്നു. ഇത്തവണ 3ഡിയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ആടിലെ കഥാപാത്രങ്ങള്‍ എല്ലാം ആട് 3യിലും ഉണ്ടാകും.
ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബു തന്നെയാണ് ആട് 3 നിര്‍മ്മിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തന്നെ തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്യും.
2019 ക്രിസ്തുമസ് റിലീസ് ആയി ചിത്രം തിയേറ്ററില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്
2015ല്‍ ആണ് ആട് ഒരു ഭീകര ജീവിയാണ് തിയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം പക്ഷേ തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് ചിത്രത്തിന്‍റെ ഡിവിഡി റിലീസോടെ ആടിന് പ്രേക്ഷകര്‍ക്കിടയില്‍ ‘കള്‍ട്ട്’ സ്റ്റാറ്റസ് വന്നു ചേര്‍ന്നു. ആടിലെ കോമഡി രംഗങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തു. ആടിന് ലഭിച്ച ഈ സ്വീകാര്യതയാണ് ആടിന്‍റെ രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നു റിലീസ് ചെയ്ത ആട് 2 ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.