[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൂമരം ഇന്ന് മുതൽ പ്രേക്ഷകരിലേക്ക്; തിയേറ്റർ ലിസ്റ്റ് എത്തി..!

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന കാളിദാസ് ജയറാം ചിത്രം പൂമരം ഇന്ന് മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുകയാണ് . കാളിദാസ് ജയറാം നായകനായി അരങ്ങേറുന്ന ചിത്രമെന്ന നിലയിലും അതുപോലെ റിലീസ് ഒരുപാട് നീണ്ടു പോയി വാർത്തകളിലും ട്രോളുകളിലും ഇടം നേടിയ ചിത്രം എന്ന നിലയിലും പൂമരം ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തി കഴിഞ്ഞു. കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ എബ്രിഡ് ഷൈൻ ആണ്. ഡോക്ടർ പോൾ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ കാളിദാസ് ജയറാമിന് ഒപ്പം ഒട്ടേറെ പുതുമുഖങ്ങൾ വേഷമിട്ടിട്ടുണ്ട്.

വലിയ കാത്തിരിപ്പിനു ശേഷം ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു തിയേറ്ററിൽ എത്തുന്ന ഈ ചിത്രം ഒരു വലിയ വിജയം ആവുമെന്നാണ് പ്രേക്ഷകരുടെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ. ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഒരുപാട് നാളുകൾക്കു മുൻപേ തന്നെ കേരളത്തിൽ തരംഗമായി മാറിയിരുന്നു. ബിൻസൺ തോമസ്, ജോജു ജോർജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫൈസൽ റാസി, ഗിരീഷ് കുട്ടൻ എന്നിവരും ദൃശ്യങ്ങൾ നൽകിയത് എസ് ജ്ഞാനം എന്ന ഛായാഗ്രാഹകനുമാണ്. ജിത് ജോഷി ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ലൈം ലൈറ്റ് സിനിമാസ്, ഡോക്ടർ പോൾ എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.