[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോക്സ് ഓഫീസിൽ വമ്പൻ തിരിച്ചു വരവിനൊരുങ്ങി ജയറാം; എബ്രഹാം ഓസ്ലർ ക്രിസ്മസിന്.

മെഗാ മാസ് തിരിച്ചു വരവിനൊരുങ്ങി ജയറാം; എബ്രഹാം ഓസ്ലർ ക്രിസ്മസിന്.

മലയാള സിനിമയിലെ ജനപ്രിയ നായകന്മാരിലൊരാളായ ജയറാം, അടുത്തകാലങ്ങളിൽ കൂടുതലായി അഭിനയിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ താരം. സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലൂടെയാണ് ജയറാം മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നുള്ള വിവരമാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്ക് വെച്ചിരിക്കുന്നത്. ഈ വിവരം പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിന്റെ ഒരു ഗംഭീര പോസ്റ്ററും അദ്ദേഹം റിലീസ് ചെയ്തിട്ടുണ്ട്. സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.

ഡോക്ടർ രൺധീർ കൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്, നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മിഥുൻ മുകുന്ദനാണ്. ഷമീർ മുഹമ്മദാണ് എബ്രഹാം ഓസ്ലർ എഡിറ്റ് ചെയ്യുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഘടകമാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി- ജയറാം ടീം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം കൂടിയാവും എബ്രഹാം ഓസ്ലർ. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.