മെഗാ മാസ് തിരിച്ചു വരവിനൊരുങ്ങി ജയറാം; എബ്രഹാം ഓസ്ലർ ക്രിസ്മസിന്.
മലയാള സിനിമയിലെ ജനപ്രിയ നായകന്മാരിലൊരാളായ ജയറാം, അടുത്തകാലങ്ങളിൽ കൂടുതലായി അഭിനയിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ താരം. സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലൂടെയാണ് ജയറാം മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നുള്ള വിവരമാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്ക് വെച്ചിരിക്കുന്നത്. ഈ വിവരം പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിന്റെ ഒരു ഗംഭീര പോസ്റ്ററും അദ്ദേഹം റിലീസ് ചെയ്തിട്ടുണ്ട്. സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.
ഡോക്ടർ രൺധീർ കൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്, നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മിഥുൻ മുകുന്ദനാണ്. ഷമീർ മുഹമ്മദാണ് എബ്രഹാം ഓസ്ലർ എഡിറ്റ് ചെയ്യുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഘടകമാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി- ജയറാം ടീം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം കൂടിയാവും എബ്രഹാം ഓസ്ലർ. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.