രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം പഞ്ചവർണ്ണതത്ത നാളെ റിലീസിനെത്തുകയാണ്. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത് ജയറാമും കുഞ്ചാക്കോ ബോബനുമാണ്. ജയറാമിന്റെ 30 വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഇന്നേവരെ കാണാത്ത മേക്കോവർ സ്വീകരിച്ച ചിത്രമാണ് പഞ്ചവർണതത്ത. തലമുണ്ഡനം ചെയ്തു ശരീര ഭാരം വർദ്ധിപ്പിച്ച ജയറാം കഥാപാത്രം പോസ്റ്ററുകൾ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങിയ ട്രൈലറുകൾ ജയറാമിന്റെ രൂപവും ശബ്ദവും കൊണ്ട് തന്നെ പ്രേക്ഷകരെ ഞെട്ടിക്കുകയുണ്ടായി. എങ്കിലും വ്യത്യസ്തനായ ഈ കഥാപാത്രത്തിന്റെ പേരെന്തെന്ന് പലർക്കും മനസ്സിലായിരുന്നില്ല. എന്നാൽ ചിത്രത്തിലെ കഥാപാത്രത്തിന് പേരില്ല എന്നാണ് അറിയാൻ കഴിയുന്നത്. തന്റെ സിനിമാ കരിയറിൽ ആദ്യമായാണ് പേരില്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ജയറാം പറയുകയുണ്ടായി മേക്കോവറിലും ശബ്ദവ്യതിയാനം ഉൾപ്പെടെ ഇന്നോളം കാണാത്ത ജയറാമിനെ പഞ്ചവർണ്ണതത്ത യിലൂടെ കാണാനാകുമെന്ന് പ്രതീക്ഷിക്കാം.
പക്ഷിമൃഗാദികളെ കച്ചവടം നടത്തിയും വാടകയ്ക്ക് കൊടുത്തും ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒരാളായാണ് ജയറാം എത്തുന്നത്. മറ്റൊരു നായകനായ കുഞ്ചാക്കോ ബോബൻ കലേഷ് എന്ന കഥാപാത്രമായി എത്തുന്നുണ്ട്. രാഷ്ട്രീയ നേതാവായ കലേഷ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് എങ്ങനെ എത്തിപ്പെടുന്നു എന്നതാണ് ചിത്രത്തിൻറെ പ്രധാന ഇതിവൃത്തം. വ്യത്യസ്തത പുലർത്തി പോസ്റ്ററുകളിലും ട്രൈലറുകളിലൂടെയും അത്ഭുതമായി കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി. നായരുമാണ്. പ്രദീപ് നായരാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. എം. ജയചന്ദ്രൻ, നാദിർഷ, ഔസേപ്പച്ചൻ തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന് വേണ്ടി മണിയൻപിള്ള രാജു ചിത്രം നിർമ്മിക്കുന്നു. ഫാമിലി കോമഡി ചിത്രമായ പഞ്ചവർണ്ണ തത്ത നാളെ മുതൽ വിഷു ആഘോഷിക്കുവാനായി എത്തുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.