കിളി പോയി എന്ന ആസിഫ് അലി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് വിനയ് ഗോവിന്ദ്. അതിനു ശേഷം അദ്ദേഹം ആസിഫ് അലി- ഇന്ദ്രജിത് ടീമിനെ വെച്ച് കോഹിനൂർ എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ ചിത്രവുമായി വരാൻ തയ്യാറെടുക്കുകയാണ് വിനയ് ഗോവിന്ദ്. ജനപ്രിയ നടൻ ജയറാം ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ലിയോ തദേവൂസ് ഒരുക്കുന്ന ലോനപ്പന്റെ മാമോദീസ എന്ന ചിത്രം പൂർത്തിയാക്കുന്ന ജയറാം അത് കഴിഞ്ഞാലുടൻ തന്നെ വിനയ് ഗോവിന്ദ് ചിത്രത്തിൽ ജോയിൻ ചെയ്യും. വിനയ് ഗോവിന്ദ്- ജയറാം ചിത്രം അടുത്തയാഴ്ച ഷൂട്ടിംഗ് തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
ഇതുവരെ ടൈറ്റിൽ ഇട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജയറാം- ലിയോ തേദേവൂസ് ചിത്രം നാളെ പൂർത്തിയാവും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകൻ തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിൽ അന്ന രാജനും കനിഹയും ആണ് നായികാ വേഷങ്ങളിൽ എത്തുന്നത്. ശാന്തി കൃഷ്ണയും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പെൻ ആൻഡ് പേപ്പർ ക്രീയേഷന്സിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ്. ഈ വർഷം ഏപ്രിൽ റിലീസ് ആയെത്തിയ പഞ്ചവർണ്ണതത്തയുടെ വിജയത്തിലൂടെ ശക്തമായ തിരിച്ചു വരവ് കാഴ്ച വെച്ച ജയറാം ഇപ്പോൾ ഒരുപിടി മികച്ച കുടുംബ ചിത്രങ്ങളിലൂടെ വിജയം തുടരാൻ ഉള്ള ഒരുക്കത്തിൽ ആണ്. ലോനപ്പന്റെ മാമോദീസ ക്രിസ്മസ് റിലീസ് ആയി ആണ് തിയേറ്ററിൽ എത്തുക.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.