ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ ആയ മണി രത്‌നം ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം തന്റെ പുതിയ ചിത്രം തുടങ്ങാൻ പോവുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം ഇനി ചെയ്യാൻ പോകുന്നത് അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ ആയിരിക്കും. വമ്പൻ താര നിര ആയിരിക്കും ഈ ചിത്രത്തിൽ അണിനിരക്കുക എന്നാണ് വാർത്തകൾ പറയുന്നത്. അതോടൊപ്പം മലയാള സിനിമാ പ്രേക്ഷകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഈ മണി രത്‌നം ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ജയറാമും ഒരു നിർണ്ണായക വേഷം ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ വാർത്ത സത്യമായാൽ, ജയറാം ആദ്യമായി അഭിനയിക്കാൻ പോകുന്ന മണി രത്‌നം ചിത്രമായിരിക്കും ഇത്.
ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ, സനിൽ കളത്തിൽ ഒരുക്കിയ മാർക്കോണി മത്തായി എന്നീ ചിത്രങ്ങൾ ആണ് ജയറാമിന്റെ അടുത്ത റിലീസുകൾ. അതിനു ശേഷം ഒരു വർഷം കഴിഞ്ഞേ ജയറാമിന്റെ ഒരു മലയാള ചിത്രം എത്താൻ സാധ്യതയുള്ളൂ എന്നും സൂചന ഉണ്ട്. ഇപ്പോൾ അല്ലു അർജുൻ നായകനായ ഒരു തെലുങ്കു ചിത്രത്തിൽ ആണ് ജയറാം അഭിനയിക്കുന്നത്. അല്ലു അർജുന്റെ അച്ഛൻ ആയാണ് ജയറാം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഏതായാലും മേൽപറഞ്ഞ മലയാള ചിത്രങ്ങൾ അല്ലാതെ പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ജയറാം കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.