മലയാളികളുടെ പ്രീയപ്പെട്ട താരം ജയറാം ഇപ്പോൾ കൂടുതലായി അന്യഭാഷാ ചിത്രങ്ങളാണ് ചെയ്യുന്നത്. മണി രത്‌നം ഒരുക്കിയ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രത്തിൽ ഒരു മികച്ച വേഷം അഭിനയിച്ചു പൂർത്തിയാക്കിയ ജയറാം ഇനി മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോവുകയാണ്. സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ ശങ്കർ ഒരുക്കുന്ന ചിത്രത്തിലും ജയറാം അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് പുതിയ വാർത്തകൾ പറയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ജയറാം അഭിനയിക്കാൻ പോകുന്നതെന്നാണ് പറയപ്പെടുന്നത്. ഇതിനു മുൻപ് തെലുങ്കിൽ അല്ലു അര്‍ജുന്‍ നായകനായ ചിത്രം അലാ വൈകുണ്ഠപുരം, അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതി എന്നീ ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചു കയ്യടി നേടിയിരുന്നു.
ഇത് കൂടാതെ ഇപ്പോൾ തെലുങ്കിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ, പ്രഭാസ് നായകനായ രാധേ ശ്യാം എന്ന പ്രോജെക്ടിന്റെയും ഭാഗമാണ് ജയറാം. അതുപോലെ തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു അഭിനയിക്കുന്ന പുതിയ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്. രാം ചരണിന്റെ 15ാം ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യാൻ പോകുന്നത്. അടുത്ത വർഷമാണ് ഈ ചിത്രം ആരംഭിക്കുക എന്നാണ് വിവരം. കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 , രൺവീർ സിങ് നായകനായ ബോളിവുഡ് ചിത്രം എന്നിവയും ശങ്കർ ഇനി ചെയ്യാൻ തീരുമാനിച്ചിട്ടുള്ള ചിത്രമാണ്. അതിൽ തന്നെ ഇന്ത്യൻ 2 അറുപതു ശതമാനത്തോളം പൂർത്തിയായി കഴിഞ്ഞു. നടന്‍ ഫഹദ് ഫാസിലും, ശങ്കർ- രാമ ചരൺ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.