മലയാളത്തിന്റെ പ്രിയ താരമായ ജയറാം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കു സിനിമാ ഇന്ഡസ്ട്രികളിലും പ്രശസ്തനാണ്. കുചേലന്റെ കഥ പറയുന്ന നമോ എന്ന് പേരുള്ള ഒരു സംസ്കൃത ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിച്ചു തീർന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം റിലീസിനെത്തും. ജയറാം എന്ന നടനുള്ള ആനക്കമ്പവും അതുപോലെ വാദ്യ മേളങ്ങളിൽ അദ്ദേഹത്തിനുള്ള താല്പര്യത്തേയും അറിവിനെയും കുറിച്ചും പ്രേക്ഷകർക്കറിയാം. നന്നായി ചെണ്ട കൊട്ടുന്ന ജയറാം ഒരുപാട് മേളങ്ങൾക്കു പങ്കെടുക്കുകയും ചെയ്തിട്ടുള്ള ഒരു ചെണ്ട വിദ്വാൻ കൂടിയാണ്. അതുപോലെ സ്വന്തമായി ആനയും ഉണ്ടായിരുന്ന ആന പ്രേമിയാണ് ജയറാം. എന്നാൽ സിനിമാ മേഖലയിൽ പോലുമുള്ള പലർക്കും അറിയാത്ത ഒരു രഹസ്യമാണ് ജയറാമിന്റെ പശുക്കമ്പം. പത്തു വര്ഷത്തിലേറെയായി താന് കന്നുകാലി ഫാം നടത്തുന്ന വിവരം കൊച്ചിയില് കേരള ഫീഡ്സ് സംഘടിപ്പിച്ച ചടങ്ങിലാണ് ജയറാം ആദ്യമായി വെളിപ്പെടുത്തുന്നത്. ജയറാമിന്റെ നാടായ പെരുമ്പാവൂരിലെ തോട്ടുവയിലാണ് അദ്ദേഹത്തിന് കന്നുകാലി ഫാമുള്ളതു. അവിടെയുള്ള ജയറാമിന്റെ ഫാമിനെ സംസ്ഥാനത്തെ മാതൃക ഫാമായി കേരള ഫീഡ്സ് പ്രഖ്യാപിക്കുകയും ചെയ്തു.
മമ്മൂട്ടിക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നും 55 പശുക്കളുടെ ഉടമയായ ജയറാമിനെ മമ്മൂട്ടി വിളിക്കുന്ന പേര് ഗോപാലകൻ എന്നാണെന്നും ജയറാം പറയുന്നു. ഫാമിലെ ശുചിത്വവും മറ്റു പ്രത്യേകതകളും കണക്കിലെടുത്താണ് ജയറാമിനെ സംസ്ഥാന സര്ക്കാര് സ്ഥാപനമായ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസ്സഡറാക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. മകനും നടനുമായ കാളിദാസ്, അച്ഛന്റെ ഫാമിനെ കുറിച്ച് തയാറാക്കിയ ഹ്രസ്വചിത്രവും കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രദർശിപ്പിച്ചു. അമ്മൂമ്മ ആനന്ദവല്ലിയമ്മയുടെ ഓർമക്കായി ആനന്ദ ഫാമെന്നാണ് ജയറാം തന്റെ കന്നുകാലി ഫാമിന് പേരിട്ടിരിക്കുന്നത്. പത്തു വര്ഷം മുമ്പ് അഞ്ചു പശുക്കളുമായിട്ടാണ് ജയറാം ഈ സംരഭമാരംഭിച്ചതു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.