കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന ചിത്രം നേടിയ വിജയത്തിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ ജയറാം. മികച്ച വിജയം സ്വന്തമാക്കിയ ഈ ചിത്രം തീയേറ്ററുകളിൽ അമ്പതു ദിവസവും പിന്നിട്ടു. ഇപ്പോൾ അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രത്തിൽ അദ്ദേഹത്തിന്റെ അച്ഛൻ ആയി അഭിനയിക്കുകയാണ് ജയറാം. ഇതിനിടയിൽ അദ്ദേഹം നടത്തിയ ബോഡി ട്രാൻസ്ഫോർമേഷൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറുകയും ചെയ്തു. ഓൺലൂക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ മനസ്സ് തുറക്കുകയാണ്. ന്യൂ ജെനെറേഷൻ റിലയലിസ്ടിക് സിനിമകളുടെ ഭാഗം ആവാൻ തനിക്കു ഏറെ ആഗ്രഹം ഉണ്ടെന്നു പറയുകയാണ് ജയറാം. പുതിയ തലമുറയിലെ സംവിധായകരുടെയും സാങ്കേതിക പ്രവർത്തകരുടെയും ഒപ്പമെല്ലാം ജോലി ചെയ്യാൻ താൻ ഏറെ ആഗ്രഹിക്കുന്നു എന്നും അവർ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
മകൻ കാളിദാസിന്റെ സിനിമാ ജീവിതം അവൻ തന്നെയാണ് മാനേജ് ചെയ്യുന്നത് എന്നും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ അവൻ ശ്രമിക്കുന്നുണ്ട് എന്നത് തന്നെയാണ് സന്തോഷം നൽകുന്നത് എന്നും ജയറാം പറഞ്ഞു. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് തന്നെ ഇത്രയും കാലം ഇവിടെ നിർത്തിയത് എന്നും ഇപ്പോഴും ആ പിന്തുണ അവർ തരുന്നതിൽ ഒരുപാട് നന്ദി ഉണ്ടെന്നും ജയറാം പറയുന്നു. പട്ടാഭിരാമൻ എന്ന ചിത്രം നേടിയ വിജയം അവരുടെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം രമേശ് പിഷാരടി ഒരുക്കിയ പഞ്ചവർണ്ണതത്തയിലൂടെയും ജയറാം ഹിറ്റ് നേടിയിരുന്നു. ഇപ്പോൾ തെലുങ്കു- തമിഴ് ഭാഷകളിൽ ആയി ഏറെ പ്രൊജെക്ടുകൾ ആണ് ജയറാമിനെ കാത്തിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.