മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ വലിയ വിജയമാണ് കേരള ബോക്സ് ഓഫീസിൽ നേടിയത്. ഫഹദ് ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുമായി സത്യൻ അന്തിക്കാട് വീണ്ടും ഒന്നിക്കുമെന്ന വാർത്തകൾ ആദ്യം പുറത്ത് വന്നിരുന്നു, എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു മമ്മൂട്ടിയുടെ തിരക്ക് മൂലം ചിത്രം നീട്ടി വെച്ചിരിക്കുകയാണ്. സത്യം അന്തിക്കാടിന്റെ അടുത്ത ചിത്രം മലയാളികളുടെ പ്രിയ താരം ജയറാമിട്ടാണന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. 9 വര്ഷങ്ങള്ക്ക് ശേഷം ഈ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളമാണ് ഉയരുന്നത്. ഇരുവരും ഒന്നിച്ച ‘മഴവിൽ കാവടി’, ‘സന്ദേശം’, ‘മനസ്സിനക്കരെ’, ഭാഗ്യദേവത’, ‘കഥ തുടരുന്നു’ എന്നീ ചിത്രങ്ങൾ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി സിനിമകളിൽ മുൻപന്തിയിൽ തന്നെ കാണും. മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ജയറാം കഥാപാത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഒരു ഫാമിലി എന്റർട്ടയിനർ തന്നെയായിരിക്കും സത്യം അന്തിക്കാട് അണിയിച്ചൊരുക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘പട്ടാഭിരാമൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ജയറാം. കണ്ണൻ താമരക്കുളമായി നാലത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. അനീഷ് അൻവർ ചിത്രമായ ‘ഗ്രാൻഡ് ഫാദർ’ സിനിമയുടെ ചിത്രീകരണം ജയറാം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ജയറാമിന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്റ്റാണ് ‘മാർകോണി മത്തായി’. തമിഴിലെ മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.