[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജയറാമിന്റെ മറ്റൊരു മികച്ച ചിത്രം അണിയറയിൽ ഒരുങ്ങുന്നു; ഇത്തവണ ദേശീയ അവാർഡ് ജേതാവിനൊപ്പം..

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജയരാജ്. 7 തവണ നാഷണൽ അവാർഡ് കാരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഭയാനകം’ എന്ന ചിത്രത്തെ തേടിയും നാഷണൽ അവാർഡുകലെത്തി. ഈ വർഷത്തെ മികച്ച സംവിധായകനും, മികച്ച തിരകഥാകൃത്തിനുള്ള നാഷണൽ അവാർഡുകളാണ് ജയരാജ് ഭയാനകത്തിലൂടെ സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമ തന്നെ പരിശോധിച്ചു നോക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായ ഒരു സംവിധായകനാണ് ജയരാജ്. കുറെയേറെ സ്റ്റേറ്റ് അവാർഡുകളും ജയരാജ് നേടിയിട്ടുണ്ട്. 2016ൽ ബിഗ് ബഡ്ജറ്റ് ചിത്രമായ ‘വീരം’ അദ്ദേഹത്തിന്റെ പുറത്തിറങ്ങിയിരുന്നു, 3 ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്താൻ സാധിച്ചില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഭയാനകം’ എന്ന ചിത്രത്തിലൂടെ നല്ലൊരു തിരിച്ചുവരവും മലയാള സിനിമയിൽ ജയരാജ് നടത്തിയിരുന്നു.

ജയരാജിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജയറാമായിരിക്കും നായകനെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചുവെന്നും സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ജയറാമിന്റെ ഫേസ്ബുക്ക് പേജിലൂടെ ഉണ്ടാവുമെന്നാണ് അറിയാൻ സാധിച്ചത്. ചിത്രത്തിൽ വമ്പൻ താരനിരയാണെന്നും സൂചനയുണ്ട്. ജയറാമിന്റെ സ്നേഹം, പകർന്നാട്ടം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ജയരാജായിരുന്നു. 1998ൽ പുറത്തിറങ്ങിയ സ്നേഹം ഒരുപാട് പ്രശംസകൾ നേടിയിരുന്നു, പിന്നീട് 13 വർഷങ്ങൾക്ക് ശേഷമായിരുന്നു ജയരാജ്- ജയറാം വീണ്ടും ‘പകർന്നാട്ടം’ എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. 7 വർഷങ്ങൾക്ക് ശേഷം വീണ്ടും ജയറാമിന് അതിശക്തമായ കഥാപാത്രത്തെ ഒരുക്കിയാണ് ജയരാജ് വരുന്നത്. ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഈ വർഷമാണ് ജയറാം അതിശക്തമായ തിരിച്ചു വരവ് നടത്തിയത്. ജയറാം എന്ന നടനെ വർഷങ്ങൾക്കു ശേഷം കണ്ട സിനിമ പ്രേമികൾ ജയരാജിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

1 week ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

1 month ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.