[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പേരിനൊപ്പം മമ്മൂട്ടിയെന്ന് വെക്കാതെ സൽമാനെന്ന് വെച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അച്ഛന്റെ പാത പിന്തുടരുന്ന മകനായി ദുൽഖർ സൽമാനും വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് മലയാളികളുടെ പ്രിയതാരമായിമാറിയത്. കേരളത്തിലെ ഓരോ മലയാളികൾക്ക് കുറേനാളായിട്ടുള്ള ഒരു വലിയ സംശയമാണ് എന്ത് കൊണ്ടാണ് പേരിനൊപ്പം മമ്മൂട്ടി എന്ന് വെക്കാതെ സൽമാൻ എന്നത് ദുൽഖറിന് നൽകിയതെന്ന്. സെക്കന്റ് ഷോ എന്ന ചിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ദുൽഖർ അന്ന് മുതൽ ഇന്ന് വരെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യം കൂടിയാവുമിത്. തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേർക്കാതത്തിന്റെ രഹസ്യം അടുത്തിടെ ഒരു ദേശീയ മാധ്യമവുമായിട്ടുള്ള അഭിമുഖത്തിൽ താരം തുറന്ന് പറയുകയുണ്ടായി.

സ്‌കൂളിൽ ചേർക്കുന്ന സമയത്ത് മമ്മൂട്ടിയുടെ മകനെന്ന നിലക്ക് ആരും തന്നെ ശ്രദ്ധിക്കാൻ പാടില്ലന്ന് വാപ്പച്ചിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് സൽമാൻ എന്ന പേര് ചേർക്കാനുള്ള പ്രധാന കാരണമെന്ന് ദുൽഖർ വെളിപ്പെടുത്തുകയുണ്ടായി. വിദേശത്താണ് ദുൽഖർ പഠിച്ചത്, കേരളത്തിലെ ഏതെങ്കിലും സ്കൂളിലാണ് പഠിച്ചിരുന്നതെങ്കിൽ മമ്മൂട്ടി എന്ന നടനുമായി ബന്ധപ്പെടുത്തുന്ന സാഹചര്യം തീർച്ചയായും ഉണ്ടാവുമെന്ന് അറിയാവുന്നതുകൊണ്ടാണ് തന്നെ വിദേശത്ത് പഠിപ്പിച്ചതെന്ന് താരം വ്യക്തമാക്കി. തന്റെ കുടുംബത്തിൽ സൽമാൻ എന്നൊരു ലാസ്റ്റ് നെയിം അന്ന് ആർക്കും ഉണ്ടായിരുന്നില്ലയെന്നും അതുകൊണ്ടാണ് തനിക്ക് വാപ്പച്ചി നൽകിയതെന്ന് ദുൽഖർ സൂചിപ്പിച്ചിരുന്നു. തന്റെ സിനിമയുടെ പ്രമോഷന് ഭാഗമായോ തന്റെ അഭിനയത്തെ കുറിച്ചോ ഒന്നും തന്നെ വാപ്പച്ചി ഇതുവരെ പറഞ്ഞട്ടില്ലയെന്നും ഞങ്ങൾ രണ്ട് വ്യത്യസ്ത നടന്മാരാണനാണ് അദ്ദേഹം എപ്പോഴും പറയാറുള്ളതെന്ന് താരം കൂട്ടിച്ചേർത്തു.

വാപ്പിച്ചിയുടെ അധ്വാനത്തിന്റെ ഫലമായി കുറെയേറെ സുഖസൗകര്യങ്ങൾ ഉണ്ടെങ്കിൽ മതിമറന്ന് പോകരുതെന്ന് അമ്മ എപ്പോഴും ഓർമ്മിപ്പിക്കാറുണ്ടെന്ന് അമ്മ തന്നെ പഠിപ്പിച്ചിട്ടുണ്ടന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. വാപ്പച്ചിയുടെ വലിയ ആരാധകനായ താൻ അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിനും ഒരു കുറവും തോന്നിയിട്ടില്ലന്നും കുടുംബത്തിലെ ബാക്കിയുള്ളവർ വാപ്പച്ചിയുടെ തെറ്റുകൾ കണ്ടു പിടിക്കുമ്പോൾ താനെപ്പോഴും അദ്ദേഹത്തിന്റെ പക്ഷത്തായിയിരിക്കുമെന്ന് ദുൽഖർ പറയുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ പേര് ഉപയോഗിക്കാതെ തന്നെ തന്റെതായ സ്ഥാനം കണ്ടെത്തനാണ് വാപ്പിച്ചി തന്നെ ഇത്ര നാൾ പഠിപ്പിച്ചുതന്നതെന്ന് ദുൽഖർ പറയുകയുണ്ടായി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.