ലോക സിനിമയിൽ ഏറെ പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ് ഷാങ്ങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇപ്പോഴിതാ ഈ മേളയുടെ 23 ആം പതിപ്പിലേക്കു ഒരു മലയാള ചിത്രം കൂടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത ഹാസ്യ താരം ഹരിശ്രീ അശോകനെ നായകനാക്കി പ്രശസ്ത സംവിധായകൻ ജയരാജ് ഒരുക്കിയ ഹാസ്യം എന്ന ചിത്രത്തിനാണ് ഈ നേട്ടം കൈവന്നിരിക്കുന്നത്. ജയരാജിന്‍റെ നവരസ പരമ്പരയിലുള്ള എട്ടാമത്തെ സിനിമയാണ് ഹാസ്യം. ബ്ലാക്ക് ഹ്യൂമർ എന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന വിവരമാണ് ഇപ്പോൾ നമ്മുക്കു ലഭിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കായി കഡാവർ എത്തിക്കുന്നതടക്കം പല ജോലികൾ ചെയ്തു ജീവിക്കുന്ന ജപ്പാൻ എന്നു പേരുള്ള ഒരാളുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
ഹരിശ്രീ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവൻ, വാവച്ചൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നും അതുപോലെ കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വളഈ കര്‍ശനമായ മാനദണ്ഡങ്ങളോടെയായിരിക്കും മേള നടക്കുകയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം ജൂലൈ 18 മുതൽ 27 വരെയായിരിക്കും മേള നടക്കുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഹാസ്യം എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ രചിച്ചിരിക്കുന്നതും സംവിധായകൻ ജയരാജ് തന്നെയാണ്. എപ്പോക്ക് ഫിലിംസിന്‍റെ ബാനറിൽ ജഹാംഗീർ ഷംസ് നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് ഇളമ്പിള്ളിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപിൻ മണ്ണൂരുമാണ്.
ഫോറെൻസിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന "ഐഡന്റിറ്റി" 2025…
വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശന വിജയം നേടുന്നു. സൂപ്പർതാര അലങ്കാരങ്ങൾ ഇല്ലാതെ…
ക്യൂബ്സ് എന്റർടെയ്ന്‍മെന്റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാർക്കോ ക്രിസ്മസ് റിലീസായി…
പുഷ്പ 2വിന്റെ കേരളാ പ്രമോഷൻ പ്രമാണിച്ച് അല്ലു അർജുൻ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിയത്. വമ്പൻ ആരാധക വൃന്ദമാണ് അല്ലു…
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ബിജു മേനോൻ. നവാഗതനായ തമ്പി (അമൽ ഷീല…
കിഷ്കിന്ധാ കാണ്ഡം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് യുവതാരം ആസിഫ് അലി നേടിയത്. ഗുഡ് വിൽ…
This website uses cookies.