[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജൂനിയർ എൻ ടി ആറിനും പ്രഭാസിനുമൊപ്പം ജയറാമും…!!

മലയാളത്തിന്റെ പ്രിയതാരമായ ജയറാം വർഷങ്ങൾ മുൻപ് മുതലേ തമിഴിൽ പ്രശസ്തനാണ്. എന്നാൽ തെലുങ്കിൽ ജയറാം കയ്യടി നേടിയെടുക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായിട്ടില്ല. എന്നാലിപ്പോൾ തെലുങ്കു സിനിമകളിൽ കൂടുതൽ ശ്രദ്ധിച്ചു മുന്നോട്ടു പോകുന്ന ജയറാം ഇനി ചെയ്യാൻ പോകുന്നത് വമ്പൻ തെലുങ്കു ചിത്രങ്ങളാണ്. ഈ വർഷമാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനൊപ്പം ജയറാം അഭിനയിച്ച അല്ല വൈകുണ്ഠപുറംലോ എന്ന ചിത്രം റിലീസ് ചെയ്തതും വമ്പൻ വിജയം നേടിയതും. അതിനു ശേഷം ജയറാം അഭിനയിക്കാൻ പോകുന്ന തെലുങ്കു ചിത്രങ്ങൾ തെലുങ്കിലെ മുൻനിര സൂപ്പർ താരങ്ങളായ ജൂനിയർ എൻ ടി ആർ, പ്രഭാസ് എന്നിവർക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജയറാം തന്നെയാണ് ഈ കാര്യം അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞത്. പ്രഭാസ്, ജൂനിയർ എൻ ടി ആർ എന്നിവർ ഇനി ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെ ഭാഗമായി ജയറാമും എത്തുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ഇത് കൂടാതെ ജയറാം നായകനായി ഇനി റിലീസ് ചെയ്യാനുള്ളത് നമോ എന്ന സംസ്‌കൃത ചിത്രമാണ്. കുറച്ചു ദിവസം മുൻപ് ഈ ചിത്രത്തിലെ ഒരു ഗാനം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്തിരുന്നു. വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കുചേലൻ ആയാണ് ജയറാം അഭിനയിക്കുന്നത്. മണി രത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൽ സെൽവനിലും ജയറാം അഭിനയിക്കുന്നുണ്ട്. ഐശ്വര്യ റായ്, വിക്രം, തൃഷ, വിക്രം പ്രഭു, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രഭു, കിഷോർ, റഹ്മാൻ തുടങ്ങി ഒരു വലിയ താരനിരയണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൽ സെൽവൻ. മലയാളത്തിൽ ഇനി അടുത്തകാലത്തെങ്ങും ജയറാമിനെ കാണാൻ സാധിക്കാത്തത്രയും അന്യ ഭാഷകളിൽ തിരക്കിലാണ് ഈ നടൻ.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

9 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.