ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ടൈറ്റിൽ പുറത്തുവിടാത്ത ചിത്രമാണ് ‘ദളപതി 67’. ആരാധരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തോടനുബന്ധിച്ച് ചില സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകേഷിനോടൊപ്പം ജയം രവി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ദളപതി 67’ ൽ ജയം രവി ഉണ്ടോ എന്നതാണ് ആരാധകർ ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം. വിശദമായ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിടാത്ത കാരണം പ്രേക്ഷകർ സംശയത്തിലും ആകാംക്ഷയിലുമാണ്.
തമിഴിലെ മുൻനിര യുവതാരമായ വിശാൽ ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ജയംരവി എത്തുന്നു എന്നും റിപ്പോർട്ടുകൾ വരുന്നു. ‘ദളപതി 67’ മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുക്കുന്നതെന്ന് എന്നാണ് അറിയാൻ കഴിഞ്ഞത്. വാർത്ത ശരിവെക്കുന്ന തരിത്തിലാണ് ജയൻ രവിയുടെ വരവ് പ്രേക്ഷകർ കണക്കാക്കുന്നത്. വിജയ്‌യുടെ നായികയായി തൃഷയാണ് എത്തുന്നത് എന്നും സൂചനകളുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മാസ്സ് ആക്ഷനായാണ് ഒരുക്കുന്നത്.
ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തും മലയാളത്തിൽ നിന്ന് നിവിൻ പോളിയും ചിത്രത്തിന്റെ ഭാഗമായേക്കും എന്ന് നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. സഞ്ജയ് ദത്ത് വില്ലൻ വേഷത്തിലാണ് എത്തുന്നത്. ഉലകനായകൻ കമൽഹാസന്റെ ‘വിക്രം’ മിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ദളപതി 67. ‘മാസ്റ്റർ’റിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. വംശി ഒരുക്കുന്ന വാരിസ് ആണ് വിജയ് നായകനായി എത്തുന്ന അടുത്ത റിലീസ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.