[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ ആക്ഷൻ രം​ഗങ്ങളുമായി ഷാരൂഖാന്റെ പത്താനിൽ ദീപിക പദുകോണും

കിം​ഗ് ഖാൻ ഷാരൂഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പത്താൻ’ ന്റെ ടീസറിൽ വമ്പൻ ആക്ഷൻ രം​ഗങ്ങളുമായി ദീപിക പദുകോൺ. ഏതാനും നിമിഷങ്ങൾക്ക് മുന്നെ പുറത്തുവിട്ട ടീസറിന് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. ഷാരൂഖാന്റെ അമ്പത്തിയാറാം ജന്മദിനമായ ഇന്ന് താരത്തിന് ആശംസകൾ നേർന്നുകൊണ്ടെന്നോണം പുറത്തുവിട്ട ടീസറിൽ പത്താൻ എന്ന പേരിൽ മാസ്സ് ലുക്കിലാണ് ഷാരൂഖാൻ പ്രത്യക്ഷടുന്നത്. ചിത്രം ആക്ഷൻ ത്രില്ലറാണ് എന്നാണ് ടീസറിൽ നിന്നും വ്യക്തമാവുന്നത്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രത്തിൽ ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ നായികയായും ജോൺ എബ്രഹാമാണ് വില്ലനായും എത്തുന്നു. ടൈഗർ എന്ന പേരിൽ മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലുമെത്തുന്നു. ചിത്രം 2023 ജനുവരിയിൽ തിയറ്ററുകളിലെത്തും. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാർ’ന് ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നീണ്ട നാല് വർഷത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷാരൂഖാൻ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 2018 ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തുടർച്ചയായ പരാജയത്താൽ ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. ഷാരൂഖാന്റെ രണ്ടാം വരവായിട്ടാണ് പ്രേക്ഷകർ പത്താൻ’നെ കാണക്കാക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഷാരൂഖാന്റെ ഒന്നൊന്നര മാസ്സ് എൻട്രിക്കായി കാത്തിരിപ്പിലാണ് ആരാധകർ. ടീസറിലെ ഷാരൂഖാനെ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. 1992 ൽ പുറത്തിറങ്ങിയ ‘ദീവാന’യാണ് ഷാരൂഖാന്റെ ആദ്യ സിനിമ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

10 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.