ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കിയ ചിത്രമാണ് ജവാൻ. ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റവും നടന്ന ഈ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ആയിരം കോടി രൂപയുടെ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ബോളിവുഡിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായും മാറിക്കഴിഞ്ഞു. ഒരു വർഷം തന്നെ ആയിരം കോടി ഗ്രോസ് നേടുന്ന രണ്ട് ചിത്രങ്ങൾ സമ്മാനിക്കുന്ന ഇന്ത്യൻ താരമാവാനും ജവാനിലൂടെ ഷാരൂഖ് ഖാന് സാധിച്ചു. ഇപ്പോഴിതാ, ഈ ചിത്രത്തിന് ഹോളിവുഡ് ശ്രദ്ധയും കിട്ടിയെന്ന ആറ്റ്ലിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ഷാരൂഖ് ഖാനെ ആദ്യമായി അവതരിപ്പിക്കുന്ന സീനിന്റെ മേക്കിങ് സ്റ്റൈൽ കണ്ടിട്ട്, ഹോളിവുഡിലേക്ക് തന്നെ ക്ഷണിച്ചു കൊണ്ട് അവർ ബന്ധപെട്ടു എന്നാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ആറ്റ്ലി വ്യക്തമാക്കുന്നത്.
ജവാനിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ സഹായം ആറ്റ്ലി തേടിയിരുന്നു. അങ്ങനെ ഈ ചിത്രത്തിൽ ജോലി ചെയ്ത ഹോളിവുഡ് സംഘട്ടന വിദഗ്ദ്ധരാണ് ആറ്റ്ലിയെ ഹോളിവുഡിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഏതായാലും ആറ്റ്ലിയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ ആറ്റ്ലിയുടെ മേക്കിങ് ആണ്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും, അത്പോലെ ഇതിലെ വിക്രം റാത്തോർ എന്ന ഷാരൂഖ് കഥാപാത്രത്തെ വെച്ചൊരു സ്പിൻ ഓഫ് ചിത്രവും തന്റെ മനസ്സിലുണ്ടെന്നും ആറ്റ്ലി വെളിപ്പെടുത്തിയിരുന്നു. അല്ലു അർജുൻ നായകനായ ചിത്രമാണ് ആറ്റ്ലി അടുത്തതായി ഒരുക്കുകയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. അതിനു ശേഷം ദളപതി വിജയ്- ഷാരൂഖ് ഖാൻ എന്നിവരൊന്നിക്കുന്ന ഒരു ചിത്രവും തന്റെ പ്ലാനിലുണ്ടെന്ന് ആറ്റ്‌ലി പറയുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.