റാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ആർസി 16 ഇൽ നായികയായി ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്.
ഉപ്പെന്ന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബുച്ചി ബാബു സന സംവിധാനം ചെയ്യാൻ പോകുന്ന ഈ പാൻ ഇന്ത്യൻ ചിത്രം അവതരിപ്പിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക. വൃദ്ധി സിനിമാസ്, സുകുമാർ റൈറ്റിങ്സ് എന്നിവയുടെ ബാനറിൽ വെങ്കട്ട സതീഷ് കിലരുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
രാം ചരണ്‍ നായകനായ ചിത്രമായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വമ്പൻ ഹിറ്റായി മാറിയ ആര്‍ആര്‍ആര്‍ ആണ്. അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രമായിട്ടാണ് ആര്‍ആര്‍ആറില്‍ രാം ചരണ്‍ വേഷമിട്ടത്. സംവിധാനം നിര്‍വഹിച്ചത് രാജമൗലിയായിരുന്നു. ജൂനിയര്‍ എൻടിആറും പ്രധാന വേഷത്തിലെത്തി
ചിത്രത്തിലെ മറ്റ് താരങ്ങളുടെയുംഅണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.