യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജനഗണമന. ഇന്ന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരളത്തിൽ ഗംഭീര റിലീസ് ആയി എത്തുന്ന ഈ ചിത്രം ആഗോള തലത്തിലും വലിയ രീതിയിലാണ് റിലീസ് ചെയ്യുന്നത്. ക്വീൻ എന്ന ചിത്രരമൊരുക്കി ശ്രദ്ധ നേടിയിട്ടുള്ള ഡിജോ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. രണ്ടു ഭാഗങ്ങൾ ആയാണ് ഈ ചിത്രം പുറത്തു വരിക. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മമത മോഹൻദാസ്, സിദ്ദിഖ്, വിൻസി അലോഷ്യസ്, ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ള മറ്റു പ്രധാന താരങ്ങൾ. സുദീപ് ഏലമണ്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീജിത്ത് സാരംഗ് ആണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതും, ഇതിനു പശ്ചാത്തല സംഗീതം നൽകിയതും. സൂപ്പർ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന് ശേഷം സുരാജ്- പൃഥ്വിരാജ് ടീം ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ജനഗണമന.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.