[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലോക സിനിമക്ക് മുന്നിൽ മലയാളത്തിന് അഭിമാനീക്കം; കണ്ട് കഴിഞ്ഞപ്പോൾ ഒരു ഞെട്ടൽ മാത്രം ബാക്കി.. ടോറോന്റോയിൽ ജെല്ലിക്കെട്ട് കണ്ട യുവാകളുടെ വാക്കുകൾ..

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ആണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ്, സാബുമോൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് അവിടെ നിന്നും അതിഗംഭീര അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. അവിടെ വെച്ച് ഈ ചിത്രം കാണാൻ സാധിച്ച മലയാളി യുവാക്കളുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആശിഷ് തോമസ്, നിഖിൽ ജോസെഫ് എന്നിങ്ങനെ ആണ് ആ യുവാക്കളുടെ പേരുകൾ.

ആശിഷ് തോമസ് ജെല്ലിക്കെട്ട് കണ്ടതിനു ശേഷം എഴുതിയത്.. ജല്ലിക്കെട്ടിനെ മലയാള സിനിമയ്ക്ക് തീരെ പരിചിതമല്ലാത്ത, വേറെ ലെവൽ – ഹെവി മേക്കിങ് ഉള്ള സിനിമ എന്നു വിശേഷിപ്പിക്കാം എന്നാണ്. മനുഷ്യന്റെ ഉള്ളിലുള്ള മൃഗീയത അതിഭീകരമാണെന്ന് സിനിമ കാണിച്ചു തരുന്നു എന്നും ജല്ലിക്കെട്ട് എന്ന പേര് സിനിമയ്ക്ക് അനുയോജ്യം തന്നെയാണ് എന്നും ആശിഷ് പറയുന്നു. നമ്മുടെ നാട്ടിലെ സദാചാര പൊള്ളത്തരങ്ങൾക്കും, സ്വാർത്ഥതയ്ക്കും, ഉടായിപ്പ് നാടൻ വൈദ്യത്തിനിട്ടു വരെ കണക്കിന് പെടയ്ക്കുന്നുണ്ട് ലിജോയും, എസ് ഹരീശും എന്നും അദ്ദേഹം എഴുതുന്നു. ഗിരീഷ് ഗംഗാധരന്റെ ക്യാമറ, സൗണ്ട് മിക്സിങ് എന്നിവയെയും പുകഴ്ത്തിയ ആശിഷ് അങ്കമാലി ഡയറീസ് പോലെ, അല്ലെങ്കിൽ ഒരു എന്റെർറ്റൈനെർ ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ആ വഴിക്ക് പോവാതിരിക്കുന്നതാണ് നല്ലത് എന്നും എന്നാൽ ഒരു ഗംഭീരമായി നിർമ്മിച്ച ചിത്രമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ജെല്ലിക്കെട്ട് കാണാൻ തയ്യാറായി കൊള്ളാനും പറയുന്നു.

ജല്ലികെട്ടിനെ കുറിച്ച് നിഖിൽ പറയുന്നത്.. ലിജോ ജോസ്‌ പെല്ലിശേരിയുടെ കരിയർ ബെസ്റ്റ്‌ പടം ഏതാന്ന് ചോദിച്ചാൽ നാളെ മുതൽ ആർക്കും ജെല്ലികെട്ട്‌ എന്ന് കണ്ണുമടച്ച്‌ പറയാം എന്നാണ്. ആമേനിലും അങ്കമാലിയിലും കണ്ട ലിജോയുടെ മാസ്റ്റർപ്പീസായ ക്രൗഡ്കൊറിയോഗ്രാഫിയുടെ ഏറ്റവും മനോഹരമായ ഔട്ട്പുട്ടാണു ജല്ലികെട്ട്‌ എന്നും നിഖിൽ അഭിപ്രായപ്പെടുന്നു. കാണുന്നവനു ഒരു അരോചകത്വവും സൃഷ്ടിക്കാതെ ആസ്വാദനത്തിന്റെ മറ്റൊരു ഏടുകൂടി തുറക്കുന്ന ലിജോ മാജിക്ക്‌ ഇവിടെയും തുടരുന്നു എന്നു പറഞ്ഞ നിഖിൽ ചിത്രത്തിന്റെ സൗണ്ട്‌ ഡിസൈനിങ്ങും പശ്ചാത്തല സംഗീതവും ഒരുക്കിയ പ്രശാന്ത്‌ പിള്ളയ്ക്കും സിനിമയുടെ മൂഡ്‌ ഒട്ടും ചോർന്ന് പോകാതെയുള്ള ദൃശ്യങ്ങൾ തന്ന ഗിരീഷ്‌ ഗംഗാധരന്റെ അത്യുജ്വലമായ ക്യാമറ വർക്കിനും കയ്യടി നൽകുന്നു. ചെമ്പൻ വിനോദ്, സാബു മോൻ, വിനായകൻ, ആന്റണി വർഗ്ഗീസ്‌, ജാഫർ ഇടുക്കി തുടങ്ങിയ അഭിനേതാക്കളെയും അഭിനന്ദിച്ച നിഖിൽ ലോക സിനിമയിലേയ്ക്ക്‌ കിട പിടിയ്ക്കുന്ന രീതിയിൽ ആണു ജെല്ലിക്കെട്ടിന്റെ ക്ലയിമാക്സിലെ രംഗങ്ങളുടെ ചിത്രീകരണം എന്നും പറയുന്നു. രണ്ട്‌ മണിക്കുർ നീളമുള്ള ഒരു വിഷ്വ്‌ൽ റ്റ്രീറ്റ്‌ ആണു ജല്ലികെട്ട്‌ എന്നും ലോകസിനിമയിലേയ്ക്ക്‌ ഇന്ന് മലയാളത്തിനു അഭിമാനപൂർവ്വം ചൂണ്ടികാണിയ്ക്കാവുന്ന ഒരു പ്രൊഡക്റ്റ്‌ തന്നെയാണ് ലിജോയും സംഘവും ടൊറന്റോയിൽ അവതരിപ്പിച്ചത്‌ എന്നും തന്റെ നിരൂപണത്തിൽ പറഞ്ഞ അദ്ദേഹം ഓരോ മലയാളിയ്ക്കും ഈ ചെറിയ വലിയ സംവിധായകനെ ഓർത്ത്‌ അഭിമാനിയ്ക്കാം എന്നും അഭിപ്രായപ്പെടുന്നു

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.