പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ആണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ്, സാബുമോൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോൾ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് അവിടെ നിന്നും അതിഗംഭീര അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. അവിടെ വെച്ച് ഈ ചിത്രം കാണാൻ സാധിച്ച മലയാളി യുവാക്കളുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആശിഷ് തോമസ്, നിഖിൽ ജോസെഫ് എന്നിങ്ങനെ ആണ് ആ യുവാക്കളുടെ പേരുകൾ.
ആശിഷ് തോമസ് ജെല്ലിക്കെട്ട് കണ്ടതിനു ശേഷം എഴുതിയത്.. ജല്ലിക്കെട്ടിനെ മലയാള സിനിമയ്ക്ക് തീരെ പരിചിതമല്ലാത്ത, വേറെ ലെവൽ – ഹെവി മേക്കിങ് ഉള്ള സിനിമ എന്നു വിശേഷിപ്പിക്കാം എന്നാണ്. മനുഷ്യന്റെ ഉള്ളിലുള്ള മൃഗീയത അതിഭീകരമാണെന്ന് സിനിമ കാണിച്ചു തരുന്നു എന്നും ജല്ലിക്കെട്ട് എന്ന പേര് സിനിമയ്ക്ക് അനുയോജ്യം തന്നെയാണ് എന്നും ആശിഷ് പറയുന്നു. നമ്മുടെ നാട്ടിലെ സദാചാര പൊള്ളത്തരങ്ങൾക്കും, സ്വാർത്ഥതയ്ക്കും, ഉടായിപ്പ് നാടൻ വൈദ്യത്തിനിട്ടു വരെ കണക്കിന് പെടയ്ക്കുന്നുണ്ട് ലിജോയും, എസ് ഹരീശും എന്നും അദ്ദേഹം എഴുതുന്നു. ഗിരീഷ് ഗംഗാധരന്റെ ക്യാമറ, സൗണ്ട് മിക്സിങ് എന്നിവയെയും പുകഴ്ത്തിയ ആശിഷ് അങ്കമാലി ഡയറീസ് പോലെ, അല്ലെങ്കിൽ ഒരു എന്റെർറ്റൈനെർ ആണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ ആ വഴിക്ക് പോവാതിരിക്കുന്നതാണ് നല്ലത് എന്നും എന്നാൽ ഒരു ഗംഭീരമായി നിർമ്മിച്ച ചിത്രമാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ജെല്ലിക്കെട്ട് കാണാൻ തയ്യാറായി കൊള്ളാനും പറയുന്നു.
ജല്ലികെട്ടിനെ കുറിച്ച് നിഖിൽ പറയുന്നത്.. ലിജോ ജോസ് പെല്ലിശേരിയുടെ കരിയർ ബെസ്റ്റ് പടം ഏതാന്ന് ചോദിച്ചാൽ നാളെ മുതൽ ആർക്കും ജെല്ലികെട്ട് എന്ന് കണ്ണുമടച്ച് പറയാം എന്നാണ്. ആമേനിലും അങ്കമാലിയിലും കണ്ട ലിജോയുടെ മാസ്റ്റർപ്പീസായ ക്രൗഡ്കൊറിയോഗ്രാഫിയുടെ ഏറ്റവും മനോഹരമായ ഔട്ട്പുട്ടാണു ജല്ലികെട്ട് എന്നും നിഖിൽ അഭിപ്രായപ്പെടുന്നു. കാണുന്നവനു ഒരു അരോചകത്വവും സൃഷ്ടിക്കാതെ ആസ്വാദനത്തിന്റെ മറ്റൊരു ഏടുകൂടി തുറക്കുന്ന ലിജോ മാജിക്ക് ഇവിടെയും തുടരുന്നു എന്നു പറഞ്ഞ നിഖിൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്ങും പശ്ചാത്തല സംഗീതവും ഒരുക്കിയ പ്രശാന്ത് പിള്ളയ്ക്കും സിനിമയുടെ മൂഡ് ഒട്ടും ചോർന്ന് പോകാതെയുള്ള ദൃശ്യങ്ങൾ തന്ന ഗിരീഷ് ഗംഗാധരന്റെ അത്യുജ്വലമായ ക്യാമറ വർക്കിനും കയ്യടി നൽകുന്നു. ചെമ്പൻ വിനോദ്, സാബു മോൻ, വിനായകൻ, ആന്റണി വർഗ്ഗീസ്, ജാഫർ ഇടുക്കി തുടങ്ങിയ അഭിനേതാക്കളെയും അഭിനന്ദിച്ച നിഖിൽ ലോക സിനിമയിലേയ്ക്ക് കിട പിടിയ്ക്കുന്ന രീതിയിൽ ആണു ജെല്ലിക്കെട്ടിന്റെ ക്ലയിമാക്സിലെ രംഗങ്ങളുടെ ചിത്രീകരണം എന്നും പറയുന്നു. രണ്ട് മണിക്കുർ നീളമുള്ള ഒരു വിഷ്വ്‌ൽ റ്റ്രീറ്റ് ആണു ജല്ലികെട്ട് എന്നും ലോകസിനിമയിലേയ്ക്ക് ഇന്ന് മലയാളത്തിനു അഭിമാനപൂർവ്വം ചൂണ്ടികാണിയ്ക്കാവുന്ന ഒരു പ്രൊഡക്റ്റ് തന്നെയാണ് ലിജോയും സംഘവും ടൊറന്റോയിൽ അവതരിപ്പിച്ചത് എന്നും തന്റെ നിരൂപണത്തിൽ പറഞ്ഞ അദ്ദേഹം ഓരോ മലയാളിയ്ക്കും ഈ ചെറിയ വലിയ സംവിധായകനെ ഓർത്ത് അഭിമാനിയ്ക്കാം എന്നും അഭിപ്രായപ്പെടുന്നു
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.