മലയാള സിനിമയിലെ മാസ്റ്റർ ഡയറക്ടർ ആണ് ജോഷി. 1978 ഇൽ സിനിമ സംവിധാനം ചെയ്ത് തുടങ്ങിയ അദ്ദേഹം മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കും ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ്. ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്ക് സൂപ്പർ താര പദവി സമ്മാനിച്ച അദ്ദേഹം ഒരുക്കിയ മിക്ക ചിത്രങ്ങളും മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ടവയാണ്. ജനുവരി ഒരോർമ്മ, നാടുവാഴികൾ, സംഘം, ലേലം, പത്രം, നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ, നരൻ, 20-20, റണ് ബേബി റണ്, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ട്. ഇപ്പോഴിതാ ചെറിയ ഒരിടവേളയ്ക്ക് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രമൊരുക്കി തിരിച്ചു വരികയാണ് അദ്ദേഹം. ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ നായക വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷ ആണ്. ഈ ചിത്രത്തിന് സംഗീത സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിൽ ആണ് യുവ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഇപ്പോൾ.
താൻ എന്നും ആരാധിക്കുന്ന സംവിധായകൻ ആണ് ജോഷി സർ എന്നും അദ്ദേഹത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ തൻറെ പ്രീയപ്പെട്ടവ ആണെന്നും ജേക്‌സ് ബിജോയ് പറയുന്നു. അദ്ദേഹം ഒരുക്കുന്ന ഈ പുതിയ പ്രോജക്റ്റിൽ തനിക്കും അവസരം ലഭിച്ചത് വലിയ ഭാഗ്യം ആയാണ് ഈ യുവ സംഗീത സംവിധായകൻ കരുതുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിക്കും ജേക്‌സ് നന്ദി പറയുന്നു. നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.