സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലറിന് കേരളത്തിൽ പുതിയ റെക്കോർഡ്. ഓപ്പണിങ് വീക്കെൻഡിൽ ഏറ്റവും വലിയ കലക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡ് ആണ് ജയിലർ സ്വന്തമാക്കിയത്. 24 കോടിയോളമാണ് ജയിലർ ആദ്യ 4 ദിവസം കൊണ്ട് കേരളത്തിൽ നിന്നും നേടിയത്. രജനികാന്തിനൊപ്പം ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ വന്ന മോഹൻലാലും തരംഗമായതോടെയാണ് ഈ ബ്രഹ്മാണ്ഡ വിജയം ജയിലറിന് നേടാൻ കഴിഞ്ഞതെന്ന് വിതരണക്കാരായ ഗോകുലം മൂവീസും സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിൽ നിന്ന് ഇന്നലെ മാത്രം 7 കോടിയാണ് ജയിലർ നേടിയത്. ഇതിന് മുൻപ് കെ ജി എഫ് 2, ഒടിയൻ എന്നീ ചിത്രങ്ങൾ മാത്രമാണ് 7 കോടി രൂപ ഒരു ദിനം കേരളത്തിൽ നിന്നും ഗ്രോസ് ചെയ്തിട്ടുള്ളത്. കേരളത്തിലെ വീക്കെൻഡ് കളക്ഷൻ റെക്കോർഡിൽ 26 കോടി നേടിയ കെ ജി എഫ് 2 ന് മാത്രം പിന്നിലാണ് ഇപ്പോൾ ജയിലർ. ആദ്യ ദിനം 5 കോടി 80 ലക്ഷം നേടിയ ജയിലർ രണ്ടാം ദിനം നാലര ലക്ഷത്തിന് മുകളിലും മൂന്നാം ദിനം 6 കോടിക്ക് മുകളിലും കേരളത്തിൽ നിന്ന് നേടിയിരുന്നു. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് സണ് പിക്ചേഴ്‌സ് ആണ്. ആഗോള ബോക്‌സ് ഓഫീസിൽ ഇതിനോടകം 300 കോടിയാണ് ജയിലർ നേടിയ ഗ്രോസ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.