മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കെ മധു ഒരുക്കിയ സിബി ഐ 5 ത്തെ ബ്രെയിൻ. രണ്ടു ദിവസം മുൻപ് സെൻസറിങ് പൂർത്തിയായ ഈ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ടു മണിക്കൂർ നാല്പത്തിരണ്ടു മിനിട്ടു ദൈർഖ്യമുള്ള ഈ ചിത്രം മെയ് ഒന്നിന്, ഞായറാഴ്ചയാണ് ലോകം മുഴുവൻ റിലീസ് ചെയ്യുക. ഈദ്നോട് അനുബന്ധിച്ചാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. എസ് എൻ സ്വാമി രചിച്ച ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രീയപ്പെട്ട സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻ ആയാണ് മമ്മൂട്ടി എത്തുന്നത്. അതോടൊപ്പം ഇതിന്റെ മുൻ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ചാക്കോ എന്ന കഥാപാത്രമായി മുകേഷ്, വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാർ എന്നിവരും ഈ അഞ്ചാം ഭാഗത്തിലും ഉണ്ടാകും. അപകടത്തിന് ശേഷം ജഗതി ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
ഈ ചിത്രത്തിലെ ജഗതിയുടെ പ്രകടനം വലിയ കയ്യടി നേടിയെടുക്കുമെന്നും, ഒരു വമ്പൻ തിരിച്ചു വരവ് ആയിരിക്കും അദ്ദേഹം കാഴ്ച വെക്കുക എന്നും പറയുകയാണ്, ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്ത നടനും സംവിധായകനുമായ രമേശ് പിഷാരടി. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജഗതി ശ്രീകുമാറിന്റെ സീനിനെ കുറിച്ച് വെളിപ്പെടുത്തിയത്. ജഗതിച്ചേട്ടന്റെ സീന്‍ തിയേറ്ററില്‍ ഒരു കൈയടി സീനായിരിക്കും എന്നാണ് രമേശ് പിഷാരടി പറയുന്നത്. സായികുമാര്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖ അഭിനേതാക്കളും ഉള്ള ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അഖിൽ ജോർജ്, സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ് എന്നിവരാണ്. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.