എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ സിനിമാ സീരിസ് ആണ് സിബിഐ സീരിസ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ നാലു ഭാഗങ്ങൾക്ക് ശേഷം അവസാനമായി ഒരിക്കൽ കൂടി സേതു രാമയ്യർ എന്ന ബുദ്ധി രാക്ഷസനായ സിബിഐ ഓഫീസറും അയാളുടെ ടീമും സിബിഐ 5 എന്ന ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്താൻ പോവുകയാണ്. ഈ ടീമിൽ തന്നെ ഒരുങ്ങുന്ന അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് നവംബർ അവസാനം ആരംഭിച്ചു. മമ്മൂട്ടി രണ്ടു ദിവസം മുൻപാണ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത് എന്ന് മാത്രമല്ല, സേതുരാമയ്യർ ആയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ ചിത്രത്തിൽ സേതുരാമയ്യർക്കു പുതിയ ടീം ആണ് കൂടെ ഉള്ളത് എങ്കിലും പഴയ ടീമിൽ നിന്ന് മുകേഷ് അദ്ദേഹത്തോടൊപ്പം ഇതിലും ഉണ്ടാകും. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ആദ്യ നാലു ഭാഗങ്ങളിലും അഭിനയിച്ച നടൻ ജഗതി ശ്രീകുമാറും സിബിഐ 5 ഇൽ ഉണ്ടാകും. ഒൻപതു വർഷം മുൻപ് നടന്ന ഒരു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാർ അതിനു ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ്.
ഇടയ്ക്കു ഒരു പരസ്യത്തിലും ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രം പുറത്തു വന്നിട്ടില്ല. ഏതായാലും സിബിഐയിൽ വിക്രം എന്ന പ്രശസ്ത കഥാപാത്രമായി ജഗതി എത്തുമെന്നും, അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും സൗകര്യവും കണക്കിലെടുത്തു, അദ്ദേഹത്തിന്റെ വീട്ടുകാരോട് അനുവാദം മേടിച്ചു, അദ്ദേഹത്തിന്റെ ഭാഗങ്ങൾ അവരുടെ വീട്ടിൽ വെച്ച് തന്നെ ഷൂട്ട് ചെയ്യാനാണ് സിബിഐ ടീം തീരുമാനിച്ചിരിക്കുന്നത്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ കൊടുക്കുന്നത്. അഖിൽ ജോർജ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദും സംഗീതം പകരുന്നത് ജേക്സ് ബിജോയിയുമാണ്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.