കുറച്ചു വർഷങ്ങൾക്കു മുൻപുണ്ടായ ഒരു അപകടത്തെ തുടർന്ന് അഭിനയ രംഗത്ത് നിന്നും പൂർണമായും വിട്ടു നിൽക്കുകയായിരുന്നു മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാർ. അതിനു ശേഷം ഏതാനും പരസ്യ ചിത്രങ്ങളിലൂടെ അദ്ദേഹം പതിയെ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു. ഇപ്പോഴും വീൽ ചെയറിൽ ആണെങ്കിലും ജഗതി എന്ന അഭിനയ പ്രതിഭയെ തളർത്താൻ അതിനൊന്നുമായില്ല. ഇപ്പോഴിതാ മലയാള സിനിമയിലേക്ക് അദ്ദേഹം മടങ്ങിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തിരിച്ചു വരുന്നത്. കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിന്റെ വീട്ടിൽ വെച്ചാണ് അദ്ദേഹം ഉൾപ്പെടുന്ന പ്രധാന രംഗങ്ങൾ സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചത്. ഏതായാലും ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
തന്റെ ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും വളരെ ശക്തമായ രീതിയിലാണ് ജഗതി ശ്രീകുമാർ ഈ കഥാപാത്രത്തിന് ജീവൻ പകരുന്നതെന്നു സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ്, വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേൻ മഴ ചിത്രീകരിക്കുന്നത്. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ് ജഗതി അവതരിപ്പിക്കുന്ന കറിയാച്ചൻ. ജഗതി ശ്രീകുമാർ ,കോബ്രാ രാജേഷ് എന്നിവർക്കൊപ്പം മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവതി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെവൻ ബേഡ്സ് ഫിലിംസിന്റെ ബാനറിൽ, എ.എം. ഗലീഫ് കൊടിയിൽ നിർമിക്കുന്ന ഈ ചിത്രം രചിച്ചത് സംവിധായകനും എ വി ശ്രീകുമാറും ചേർന്നാണ്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.